ആപ്പിള്‍ ഐ-പാഡ് ഇന്ത്യയില്‍
Big Buy
ആപ്പിള്‍ ഐ-പാഡ് ഇന്ത്യയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th January 2011, 12:43 pm

ന്യൂദല്‍ഹി: ആശങ്കകള്‍ക്ക് വിരാമമിട്ട് ആപ്പിളിന്റെ ഐ-പാഡ് ഇന്ത്യയിലെത്തി. ജനുവരി 28 മുതല്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത ഒട്ട്‌ലെറ്റുകളില്‍ ഐ-പാഡ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

27,990 രൂപ മുതലുള്ള വിലകളില്‍ ഐ-പാഡ് ലഭ്യമാകും. നിലവില്‍ 16 ജിബി-വൈ ഫൈ മോഡല്‍ 33,000 രൂപയ്ക്കാണ് ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തുന്നത്.

കഴിഞ്ഞവര്‍ഷം ഇതേദിവസമായിരുന്നു ടാബ്‌ലറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ഐ-പാഡ് അമേരിക്കയില്‍ പുറത്തിറക്കിയത്. തുടര്‍ന്ന് ഇന്ത്യയിലും ഐ-പാഡുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ആപ്പിള്‍ നേരിട്ട് ഐ-പാഡുമായെത്തുന്നത്.