ഐ പാഡ് ചൈനയില്‍ വില്‍ക്കേണ്ടെന്ന് ആപ്പിള്‍
Big Buy
ഐ പാഡ് ചൈനയില്‍ വില്‍ക്കേണ്ടെന്ന് ആപ്പിള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th February 2012, 1:59 pm

ഹോങ്കോംഗ്: വ്യാപാര മുദ്രയെച്ചൊല്ലി ചൈനയിലെ പ്രോവ്യൂ ടെക്‌നോളജിയും ആപ്പിളും തമ്മിലുള്ള നിയമതര്‍ക്കം കൂടുതല്‍ വഷളാവുകയാണ്. ചില്ലറ വ്യാപാരികളോട് അധികൃതര്‍ ഐപാഡ് വിതരണം നിര്‍ത്തിവെക്കാന്‍ പറഞ്ഞതിനു പിന്നാലെ ഐ പാഡ് ചൈനയില്‍ വില്‍ക്കേണ്ടെന്ന് ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ആമസോണിനോട് ആപ്പിള്‍ നിര്‍ദേശിക്കുകയും ചെയ്തിരിക്കുകയാണ്.

ആമസോണിന്റെ ചൈനീസ് സൈറ്റിനോടാണ് ഐ പാഡ് 2 വിന്റെ വിതരണം നിര്‍ത്തിവെക്കാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ചൈനയിലെ വ്യാപാരികള്‍ ഐ പാഡ് വില്‍പന നിര്‍ത്തിയിരിക്കുകയാണ്. കടയില്‍ നിരത്തിയിരിക്കുന്ന ഐപാഡുകള്‍ മാറ്റാന്‍ അധികൃതര്‍ ചില്ലറവ്യാപാരികളോടു നിര്‍ദേശിച്ചു. ഷാംഗ്ഹായ്, ക്വിംഗ്ദാവോ, സുവോഷു തുടങ്ങിയ വന്‍കിട നഗരങ്ങളിലും ആപ്പിള്‍ ഐപാഡ് ബഹിഷ്‌കരണം നടക്കുന്നുണ്ട്.

ചൈനയില്‍ നിര്‍മിക്കുന്ന ആപ്പിള്‍ ഐപാഡുകളുടെ കയറ്റുമതി തടയാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Malayalam News

Kerala News In English