| Tuesday, 11th June 2013, 12:25 pm

ആപ്പിള്‍ ഐട്യൂണ്‍ റേഡിയോ ഫ്രീ മ്യൂസിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഐ ട്യൂണ്‍സ് റേഡിയോ സര്‍വീസുമായി ആപ്പിള്‍ എത്തുന്നു. ഇന്നലെയാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

ഐഫോണ്‍ രംഗത്ത് നിന്നും മ്യൂസിക്ക് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കുള്ള ആപ്പിളിന്റെ ഒരു ചുവടുമാറ്റമായും ഇതിനെ കാണാം. []

സൗജന്യ ഇന്റര്‍നെറ്റ് റേഡിയോ സര്‍വീസ് ആയ ഐ ട്യൂണ്‍ റേഡിയോ ഫ്രീ മ്യൂസിക്കില്‍ 200 ഓളം സ്‌റ്റേഷന്‍ ലഭ്യമാകും. ഐട്യൂണ്‍ സ്‌റ്റോറില്‍ നിന്നും ആയിരക്കണക്കിന് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനും സാധിക്കും.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് നടന്ന ആനുവല്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഇത്തരമൊരാശയം മുന്നോട്ട് വന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

മ്യൂസിക് സര്‍വീസ് ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ആപ്പിള്‍ അറിയിച്ചു. ഓരോ ആഴ്ചയിലെയും പുതിയ പാട്ടുകള്‍ ആരാധകര്‍ക്ക് കേള്‍ക്കാനും അവര്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍ പ്രസ്തുത പരിപാടിയില്‍ കേള്‍ക്കാനും സാധിക്കും.

ആപ്പിളിന്റെ ഐ ട്യൂണ്‍ സ്‌റ്റോറില്‍ ഒരു ക്ലിക്ക് ചെയ്യുന്നതിലൂടെ ഫ്രീ മ്യൂസിക് റേഡിയോ സ്‌റ്റേഷന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും.

We use cookies to give you the best possible experience. Learn more