ആപ്പിള്‍ ഔദ്യോഗികമായി ഐ പാഡിന്റെ പുതിയ വേര്‍ഷനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഐ പാഡ് 3യെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വാര്‍ത്തകളും ടെക്കികളുടെ ബ്ലോഗുകളും പറയുന്നത് പ്രകാരം, ഹൈ ഡെഫിനിഷന്‍ ഡിസ്‌പ്ലേയും സെല്ലുലാര്‍ ബ്രോഡ്ബാന്‍ഡ് ഒപ്ഷനുകളുമാണ് ഐ പാഡ് 3യുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ എന്ന് അനുമാനിക്കാം. പ്രോസസ്സറിന്റെ വേഗത മികവാര്‍ന്നതാണ്. ഇതിനോടൊപ്പം വയര്‍ലസ് നെറ്റ്‌വര്‍ക്കില്‍ വേഗയാര്‍ന്ന പെര്‍ഫോമന്‍സ് ഐ പാഡ് 3 കാഴ്ച വെക്കുമെന്നും ടെക്കികള്‍ വിശകലനം ചെയ്യുന്നു.
ഐ പാഡ് 2 പുറത്തിറങ്ങിയതിന്റെ വാര്‍ഷികം വരാനിരിക്കുന്ന അവസരത്തിലാണ് ഐ പാഡിന്റെ പുതിയ വേര്‍ഷന്‍ ആപ്പിള്‍ പുറത്തിറക്കുന്നത്. ഐ പാഡ് 3 എപ്പോള്‍ വില്‍പ്പനക്കെത്തുമെന്ന് ഒരു ഊഹവുമില്ല. കഴിഞ്ഞ വര്‍ഷം ഐ പാഡ് 2 പുറത്തിറങ്ങി ഒന്‍പത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അമേരിക്കയില്‍ വില്‍പനക്കെത്തിയിരുന്നു.
ഐ പാഡ് 2വിനുണ്ടായിരുന്ന എതിരാളികളായ സാംസങ്ങും മോട്ടോറോളയും തന്നെയാണ് ഐ പാഡ് 3ക്കും വെല്ലുവിളി ഉയര്‍ത്തുന്നത്. സാംസങും മോട്ടോറോളയും പുറത്തിറക്കിയ പുതിയ മോഡലുകളോടായിരിക്കും ഐപാഡ് 3യും മത്സരിക്കുക.