| Thursday, 18th April 2024, 9:09 am

സർക്കാരുകളെക്കാൾ അപകടകാരി ആപ്പിളും ഗൂഗിളും; ടെക് ഭീകരന്മാരിൽ നിന്നുണ്ടാവുന്നത് ശക്തമായ സമ്മർദമെന്നും ടെലിഗ്രാം സ്ഥാപകൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ആപ്പിളും ഗൂഗിളും സർക്കാരുകളെക്കാൾ അപകടകരമാണെന്ന് ടെലിഗ്രാം സ്ഥാപകൻ പവൽ ദുറോവ്. ഒരാൾക്ക് വായിക്കാൻ കഴിയുന്നതെന്തും ആപ്പിളിനും ഗൂഗിളിനും സെൻസർ ചെയ്യാൻ കഴിയുമെന്നും സ്‍മാർട്ട് ഫോൺ ആക്സസ് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ടക്കർ കാൾസണോട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പവൽ ദുറോവ്.

ഗവണ്മെന്റ് ചെലുത്തുന്നതിനേക്കാൾ ശക്തമായ സമ്മർദമാണ് ടെക് ഭീകരന്മാരിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 ജനുവരിയിൽ യു.എസ് ക്യാപ്പിറ്റലിൽ നടന്ന കലാപത്തിനുശേഷം ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ പാർട്ടികളിൽ നിന്ന് തനിക്ക് ഇതിനെക്കുറിച്ച് മുന്നറിയിപ്പ്‌ ലഭിച്ചിരുന്നെന്നും ഡുറോവ് പറയുന്നു.

ദുബായിലെ ഓഫീസിൽ വച്ചു നടന്ന ചർച്ചയുടെ പൂർണ്ണരൂപം ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. ടക്കർ കാൾസണിന്റെ ചോദ്യത്തിന് 900 മില്യൺ ടെലിഗ്രാം ഉപഭോക്താക്കൾ ഇന്ന് നിലവിലുണ്ടെന്ന് അദ്ദേഹം ആവകാശപ്പെട്ടു.

ജനുവരിയിലെ സംഭവങ്ങൾക്ക് ശേഷം, ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള ഒരാളിൽ നിന്ന് തനിക്ക് ഒരു കത്ത് ലഭിച്ചെന്നും ‘പ്രക്ഷോഭം’ എന്ന് പറയുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ കയ്യിലുള്ള എല്ലാ ഡാറ്റകളും പങ്കിടാൻ അവർ അഭ്യർത്ഥിച്ചെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സംഘം കത്ത് പരിശോധിച്ചെന്നും അത് വളരെ ഗൗരവമുള്ളതായി തോന്നിയെന്നും ദുറോവ് പറയുന്നു. ഈ അഭ്യർത്ഥന പാലിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ അത് യു.എസ് ഭരണഘടനയെ ലംഘിക്കുന്നതിന് തുല്യമാണ്. ആ കത്ത് കിട്ടി രണ്ടാഴ്ച്ചക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് മറ്റൊരു കത്ത് കിട്ടിയെന്നും ഡെമോക്രാറ്റുകൾക്ക് ഡാറ്റകൾ നൽകിയാൽ അത് യു. എസ് ലംഘനമാകുമെന്ന് അതിൽ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ടെക് ഭീകരന്മാരായ ആപ്പിൾ, ഗൂഗിൾ എന്നിവയിൽ നിന്നാണ് കൂടുതൽ സമ്മർദ്ദം ഉണ്ടാവുന്നതെന്ന് ഡുറോവ് പറയുന്നു.

‘ സർക്കാരുകളിൽ നിന്നല്ല ഏറ്റവും വലിയ സമ്മർദ്ദം വരുന്നതെന്ന് ഞാൻ പറയും. അത് ആപ്പിളിൽ നിന്നും ഗൂഗിളിൽ നിന്നുമാണ്. സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് വരുമ്പോൾ ആപ്പിളും ഗൂഗിളും അടിസ്ഥാനപരമായി നിങ്ങൾക്ക് വായിക്കാനാകുന്നതെന്തും സെൻസർ ചെയ്യുന്നതോടൊപ്പം നിങ്ങളുടെ സ്മാർട്ട് ഫോൺ ആക്സസ് ചെയ്യുകയും ചെയ്യുന്നു,’ഡുറോവ് പറഞ്ഞു.

Content Highlight: Apple and Google are more dangerous than governments – Telegram founder

Latest Stories

We use cookies to give you the best possible experience. Learn more