ആപ്പിള്‍ ഐപാഡ് മിനി 3, ഐപാഡ് എയര്‍ 2 പുറത്തിറക്കുന്നതിന് മുമ്പ് ലീക്കായി
Big Buy
ആപ്പിള്‍ ഐപാഡ് മിനി 3, ഐപാഡ് എയര്‍ 2 പുറത്തിറക്കുന്നതിന് മുമ്പ് ലീക്കായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th October 2014, 9:46 am

applemini[]ന്യൂദല്‍ഹി: നേരത്തെ തീരുമാനിച്ചതിന് ഒരു ദിവസം മുമ്പ് ആപ്പിള്‍ രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കി. ഐപാഡ് മിനി 3 ഉം ഐപാഡ് എയര്‍ 2വും ആണ് ആപ്പിള്‍ യാദൃശ്ചികമായി കഴിഞ്ഞദിവസം പുറത്തിറക്കിയത്.

ആപ്പിളിന്റെ ഐബുക്ക് ഇ ബുക്ക്‌സ് സ്റ്റോറില്‍ “ഐപാഡ് യൂസര്‍ ഗെയ്ഡ് ഫോര്‍ ഐഒഎസ് 8” പേജിലാണ് രണ്ട് പുതിയ മോഡലുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴത്തെ മോഡലുകള്‍ക്ക് സമാനമാണ് പുതിയ രണ്ട് ടാബ്‌ലറ്റുകളും എന്നാണ് സ്‌ക്രീന്‍ ഷോട്ടില്‍ നിന്ന് മനസിലാവുന്നത്. ഐഫോണ്‍ 5എസ്, 6, 6 പ്ലസ് മോഡലുകളുടേതിന് സമാനമായി ഹോം ബട്ടനുമായി ബന്ധിപ്പിച്ച ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഇപ്പോഴത്തെ ടാബ്‌ലറ്റുകളില്‍ നിന്നുള്ള പ്രധാന വ്യത്യാസം.

ടച്ച് ഐഡി സെന്‍സര്‍ കൂടാതെ ബേസ്റ്റ് മോഡും ഐപാഡ് എയര്‍ 2 സപ്പോര്‍ട്ട് ചെയ്യും. ഇത് ഷട്ടര്‍ ബട്ടണ്‍ ഒരു പ്രാവശ്യം പ്രസ് ചെയ്യുമ്പോള്‍ തന്നെ ഒന്നില്‍കൂടുതല്‍ ഫോട്ടോകള്‍ എടുക്കാന്‍ ഉപഭോക്താവിനെ സഹായിക്കും.

ഐപാഡ് എയര്‍ 2 വിനൊപ്പം ഐപാഡ് മിനിയുടെ പുതിയ ജനറേഷന്‍ പുറത്തിറക്കുമെന്നാണ് മാക് ഒടാകര നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഐപാഡ് മിനി 3യ്ക്ക് ഐപാഡ് മിനി 2 വിന്റെ അതേ പ്രത്യേകതകളും ഡിസ്‌പ്ലെയുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വിരുദ്ധമായി 7.9 ഇഞ്ചുള്ള ഐപാഡ് മിനി 3 യ്ക്ക് കുറച്ചുകൂടി മെലിഞ്ഞ ഉടലാണുള്ളത്. കൂടാതെ ഇതില്‍ ആപ്പിളിന്റെ പുതിയ 64ബിറ്റ് എ8 പ്രൊസസറാണ് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഈ രണ്ട് പുതിയ ഐപാഡുകളും ഒക്ടോബര്‍ 16ന് ഒരു പൊതുചടങ്ങില്‍ പുറത്തിറക്കാനായിരുന്നു ആപ്പിളിന്റെ തീരുമാനം. എന്നാല്‍ ചടങ്ങിന് മുമ്പേ ആപ്പിളില്‍ നിന്ന് തന്നെ യാദൃശ്ചികമായി ഈ വിവരങ്ങള്‍ പുറത്തുപോവുകയായിരുന്നു. എന്തായാലും ചടങ്ങിന് ശേഷം ഇതിന്റെ കൂടുതല്‍ ഫീച്ചറുകളെക്കുറിച്ച് അറിയാനാകും.