Entertainment
ശശികുമാറിനെ വിറപ്പിക്കാന്‍ വില്ലനായി അപ്പാനി ശരത്ത്; മറക്കാനാകാത്ത അനുഭവമെന്ന് നടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 22, 03:30 pm
Thursday, 22nd April 2021, 9:00 pm

തമിഴ് താരം ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില്‍ കഴുഗു, ബെല്‍ബോട്ടം, ശിവപ്പ്,1945 തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സത്യശിവയുടെ പുതിയ സസ്‌പെന്‍സ് ത്രില്ലറിലാണ് ശശികുമാറിന് വില്ലനായി അപ്പാനി ശരത്ത് വരുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ തമിഴ്‌നാട്ടില്‍ പുരോഗമിക്കുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെയാണ് അപ്പാനി ശരത്ത് സിനിമയിലേക്കെത്തുന്നത്. ചിത്രത്തിലെ മികച്ച പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 കോണ്ടസ, സച്ചിന്‍, ലൗ എഫ് എം തുടങ്ങിയ സിനിമകളിലും ഓട്ടോശങ്കര്‍ എന്ന വെബ് സീരീസ്, അമല എന്ന തമിഴ് ചിത്രത്തിലുമൊക്കെ ശരത്ത് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

മിഷന്‍ സി, ചുങ്കം കിട്ടിയ ആട്ടിന്‍ കൂട്ടം, ചാരം, ബെര്‍നാര്‍ഡ്, മിയ കുല്‍പ്പ തുടങ്ങിയ സിനിമകളും കാളിയാര്‍ കോട്ടേജ് എന്ന വെബ് സീരീസും അപ്പാനി ശരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്. ഇതിനിടെ ജെല്ലിക്കെട്ട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രവും തമിഴ്‌നാട്ടില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ജെല്ലിക്കെട്ട് കാളകള്‍ക്കൊപ്പമുള്ള അപ്പാനി ശരത്തിന്റെ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരുന്നു.

ദക്ഷിണേന്ത്യയില്‍ ഏറ്റവും മികച്ച നടന്‍മാരിലൊരാളായ ശശികുമാര്‍ സാറിനൊപ്പം തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അപ്പാനി ശരത്ത് പ്രറയുന്നു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രീകരണ അനുഭവം ഏറെ സന്തോഷകരമാണ്.

‘അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകളാണ് അതെല്ലാം. ആ ചിത്രവും വളരെ മികച്ച ഒരു പ്രമേയമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ചിത്രത്തിലേത്. തമിഴില്‍ എനിക്ക് ഏറെ ശോഭിക്കാനുള്ള ഒരു ചിത്രമാണിത്. ശരിക്കും ഒരു മാസ് കഥാപാത്രം. എനിക്ക് ഏറെ പ്രതീക്ഷയുണ്ട്,’ അപ്പാനി ശരത്ത് പറഞ്ഞു.

അനീസ് സംവിധാനം ചെയ്യുന്ന പഗൈവനുക്ക് അരുവൈ എന്ന സിനിമയ്ക്ക് ശേഷം ശശികുമാര്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ശശികുമാര്‍ നായകനാകുന്ന എം.ജി.ആര്‍ മഗന്‍ എന്ന ചിത്രം ഏപ്രില്‍ 23 ന് റിലീസിനൊരുങ്ങിയിരിക്കുകയാണ്. സുബ്രഹ്മണ്യപുരം, നാടോടികള്‍ തുടങ്ങിയ ശ്രദ്ധേയ തമിഴ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശശികുമാര്‍. മാസ്റ്റേഴ്‌സ് എന്ന മലയാള സിനിമയിലും ശശികുമാര്‍ അഭിനയിച്ചിരുന്നു.

ശശികുമാറും അപ്പാനി ശരത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ചെന്തൂര്‍ ഫിലിംസാണ്. ഹരിപ്രിയയാണ് ചിത്രത്തിലെ നായിക. രാജ് ഭട്ടാചാര്‍ജി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം സാം സി.എസും എഡിറ്റര്‍ ശ്രീകാന്ത് എന്‍.ബിയുമാണ്യ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സിനിമയുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ പുരോഗമിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Appani Sarath to act as villain in new Tamil movie starring Sasikumar