ഗുണനിധി, ചെമ്പന്‍ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, കാളി വെങ്കട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് അലങ്ക്. ഡിസംബര്‍ 27നാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. മലയാളി താരങ്ങളായ ചെമ്പന്‍ വിനോദും അപ്പാനി ശരത്തും ശ്രീരേഖയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
അലങ്കിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രണ്ട് മിനിട്ടും 40 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. തമിഴ്നാട് – കേരള അതിര്‍ത്തിക്ക് സമീപമുള്ള യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ് അലങ്ക്. ചിത്രത്തില്‍ ഒരു നായക്ക് നിര്‍ണായക വേഷമുണ്ട്.
കേരളത്തിലെ രാഷ്ട്രീയ ഗ്രൂപ്പും തമിഴ്നാട്ടിലെ ആദിവാസി യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. ഉറുമീന്‍, പയനികള്‍ ഗവണിക്കവും എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എസ്.പി. ശക്തിവേല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ഗുഡ് നൈറ്റ് എന്ന വിജയചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു അദ്ദേഹം. ജി.വി. പ്രകാശും ഗൗതം മേനോനും അഭിനയിച്ച സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ഡി. ശബരീഷും എസ്.എ. സംഘമിത്രയും ചേര്‍ന്നാണ് അലങ്ക് നിര്‍മിച്ചിരിക്കുന്നത്. ഇടുക്കി, അട്ടപ്പാടി (കേരളം), തേനി, കമ്പം, ആനക്കട്ടി (തമിഴ്നാട്) എന്നിവിടങ്ങളിലെ നിബിഡ വനപ്രദേശങ്ങളില്‍ രണ്ടു മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
പ്രൊഡക്ഷന്‍ മാനേജര്‍: ആര്‍.കെ. സേതു, അസിസ്റ്റന്റ് പ്രൊഡക്ഷന്‍ മാനേജര്‍: സേട്ടു ബോള്‍ഡ്. ഡയറക്ഷന്‍ ടീം: വീര വിജയരംഗം, അരുണ്‍ ശിവ സുബ്രഹ്‌മണ്യം, വിജയ് സീനിവാസന്‍, ലിയോ ലോഗന്‍, അഭിലാഷ് സെല്‍വമണി, സെബിന്‍ എസ്, ദേവദാസ് ജാനകിരാമന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡി. ശങ്കര്‍ബാലാജി, നിര്‍മാണം: ഡി. ശബരീഷ്, എസ്.എ. സംഗമിത്ര, ബാനര്‍: ഡിജി ഫിലിം കമ്പനി & മാഗ്നാസ് പ്രൊഡക്ഷന്‍സ്.
Content Highlight: Appani Sarath And Chemban Vinod’s Alangu Movie Trailer