| Friday, 28th October 2022, 3:40 pm

സ്ഥിരം അഭിനയ ശൈലി വിട്ടുപിടിച്ച് സണ്ണി വെയ്ന്‍; അലന്‍സിയറും പൗളി വല്‍സനും നിറഞ്ഞാടിയ അപ്പന്‍

Krishnakishor Varma

എന്തൊരു സിനിമയാണിത്. ഗംഭീരം എന്ന് തന്നെ പറയണം. ഒരു വീടും വീട്ടിലെ ആളുകളും അവരുടെ മാനസിക സംഘര്‍ഷങ്ങളും വീട്ടിലെ ഒരാള്‍ കാരണം മറ്റുള്ളവര്‍ക്ക് അനുഭവിക്കപ്പെടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും എല്ലാം വളരെ നല്ല രീതിയില്‍ എടുത്ത് വെച്ചിട്ടുണ്ട്.

തന്റെ അപ്പന്റെ പഴയ പ്രവര്‍ത്തികള്‍ കാരണം നാട്ടില്‍ താമസിക്കാന്‍ ഒരു വീട് പോലും കിട്ടാത്ത, നാട്ടുകാര്‍ക്ക് ഇടയില്‍ പലപ്പോഴും അപമാനിക്കപ്പെടാന്‍ വിധേയനായ നൂഹ് എന്ന കഥാപാത്രം സണ്ണി വെയ്ന്‍ മികച്ചതായി അവതരിപ്പിച്ചിട്ടുണ്ട്, തന്റെ സ്ഥിരം അഭിനയ ശൈലിയില്‍ നിന്ന് അല്പം മാറ്റിപിടിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

സണ്ണിയുടെ ഭാര്യ ആയി വരുന്ന അനന്യക്കും നല്ല ഒരു വേഷമാണ് ലഭിച്ചത്. പെങ്ങള്‍ ആയി വരുന്ന ഗ്രേസ് ആന്റണി കുറച്ച് സമയമേ ഉള്ളു എങ്കിലും തന്റെ കഥാപാത്രം നന്നായി ചെയ്തിട്ടുണ്ട്. ഷീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചവരും (such a subtle performance from her) വര്‍ക്കി ചേട്ടന്‍ എന്ന കഥാപാത്രം ചെയ്ത ആളും ഗംഭീരം ആയിരുന്നു. ഒപ്പം ഒരു ചെറിയ സീനില്‍ ഔട്ട്സ്റ്റാന്‍ങ്ങ് ആക്കുന്ന ബാലന്‍ മാഷ് എന്ന കഥാപാത്രം അവതരിപ്പിച്ച ആളും.

എന്നാലും ഈ ചിത്രം പൂര്‍ണമായും പൗളി വല്‍സന്റേയും അലന്‍സിയറിന്റേതുമാണ്. എന്തൊരു പ്രകടനം ആണ് രണ്ടു പേരുടെയും.

നിസ്സഹായതയുടെ അങ്ങേ അറ്റത്തു നില്‍ക്കുന്ന കഥാപാത്രമായി പൗളി വല്‍സന്‍ ചെയ്ത കുട്ടിയമ്മയും താന്തോന്നിത്തരത്തിന്റെ മൂര്‍ത്തീഭാവമായ കഥാപാത്രമായി അലെന്‍സിയറുടെ ഇട്ടി എന്ന അപ്പന്‍ കഥാപാത്രവും അസാധ്യമാം വിധം പകര്‍ന്നാടിയിട്ടുണ്ട് രണ്ട് പേരും.

ഇടക്ക് എപ്പോഴോ ചെറുതായി ഒരു ലാഗ് അനുഭവപ്പെട്ടു എന്നതൊഴിച്ചാല്‍ വളരെ ആസ്വാദ്യകരമായ സിനിമയാണ് അപ്പന്‍. കുര്യക്കോസ് എന്ന കഥാപാത്രം എന്തായിരുന്നു എന്ന് ഒന്ന് കൂടി വ്യക്തം ആക്കാമായിരുന്നു എന്ന് തോന്നി. മജു എന്ന സംവിധായകന്‍ തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു ഇത്തരത്തില്‍ ഒരു സിനിമ വളരെ മികച്ചതായി അവതരിപ്പിച്ചതിന്.

Content Highlight: Appan Movie Write up Alancier and Pauly Vilson Performance

Krishnakishor Varma

We use cookies to give you the best possible experience. Learn more