സണ്ണി വെയ്ന്‍ കേന്ദ്രകഥാപാത്രമായി എത്തിയ അപ്പന്‍ ഒക്ടോബര്‍ 28നാണ് സോണി ലിവില്‍ റിലീസ് ചെയ്തത്. അപ്പന്റെ മരണം കാത്തിരിക്കുന്ന കുടുംബത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ സോണി ലീവ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് അപ്പന്‍. സണ്ണി വെയ്ന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ചിത്രത്തിലെ സണ്ണി വെയ്‌നിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ഞൂഞ്ഞ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിച്ചത്. ഇതിന് പുറമേ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്രേസ് ആന്റണി, പൊളി വല്‍സണ്‍, അലന്‍സിയര്‍, അനന്യ മുതല്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ വരെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഡാര്‍ക് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അപ്പന്‍ ഒരുക്കിയ മജു. ജയസൂര്യ നായകനായ വെള്ളത്തിന്റെ നിര്‍മാതാക്കളായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് നിര്‍മാണ പങ്കാളിയാണ്.
സംവിധായകനൊപ്പം ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പപ്പുവാണ് ഛായാഗ്രഹണം. സംഗീതം ഡോണ്‍ വിന്‍സെന്റ്, എഡിറ്റിങ് കിരണ്‍ ദാസ്, വരികള്‍ അന്‍വര്‍ അലി, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍.
Content Highlight: Appan movie became trending number one in Sony Live