ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുള്ളുപ്പടെ നിരവധി കേന്ദ്ര പ്രാദേശിക നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുംം മുന്‍ രാഷ്ട്രപതിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി. ബുധനാഴ്ച്ച മുതല്‍തന്നെ രാമേശ്വരത്ത് വന്‍ ജന സാഗരമാണ് പ്രിയ രാഷ്ട്രപതിയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്.
ബുധനാഴ്ച്ച രാത്രി ഏറെ വൈകിയും കലാമിന്റെ കുടുംബവീട്ടില്‍ മൃതശരീരം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു, ന്യൂഡല്‍ഹിയില്‍നിന്ന് കലാമിന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് മധുരയിലെത്തിയത്. ദല്‍ഹിയില്‍ നിന്ന് കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി സെയ്യദ് ഷാനവാസ് ഹുസൈന്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
തിങ്കളാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചത്. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.