| Tuesday, 30th June 2020, 8:55 am

വിദേശ തബ്‌ലീഗ് അംഗങ്ങളുടെ വിസ റദ്ദ് ചെയ്‌തെങ്കില്‍ അവരെന്തുകൊണ്ടാണ് ഇപ്പോഴും ഇന്ത്യയില്‍? വിസ റദ്ദാക്കല്‍ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തബ്‌ലീഗ്   ജമാ അത്തുമായി ബന്ധപ്പെട്ട വിദേശ പൗരന്മാരുടെ വിസ റദ്ദാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.

വിദേശ പൗരന്മാരുടെ വിസ റദ്ദ് ചെയ്തിട്ടുണ്ടെങ്കില്‍ ഓരോ കേസിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു.

” ഈ വിദേശ പൗരന്മാരുടെ വിസ് റദ്ദ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അവരിപ്പോഴും ഇന്ത്യയില്‍, റദ്ദ് ചെയ്തിട്ടില്ലാ എന്നാണെങ്കില്‍ ഞങ്ങള്‍ ഈ അപേക്ഷകള്‍ തള്ളും ,” ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.

കരിമ്പട്ടികയില്‍ പെടുത്തുന്നതിനെക്കുറിച്ചും വിസ റദ്ദാക്കുന്നതിനെക്കുറിച്ചും അറിയിച്ചുകൊണ്ട് ഒരു പൊതു നിര്‍ദ്ദേശം മാത്രമാണോ അതോ ഓരോ കേസിലും വ്യക്തിഗത ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് അറിയിക്കാന്‍ ബെഞ്ച് മേത്തയോട് ആവശ്യപ്പെട്ടു.

കരിമ്പട്ടികയില്‍ പെടുത്തുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് 34 വിദേശ പൗരന്മാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കുകവെയായിരുന്നു ഇക്കാര്യത്തില്‍ വ്യക്തത വതുത്താന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടത്.

എല്ലാ വര്‍ഷവും അനുവദിക്കുന്ന വിസകള്‍ പെട്ടെന്ന് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക പത്രക്കുറിപ്പ് മാത്രമല്ലാതെ ഉത്തരവുകളൊന്നും മുന്നിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒരു വ്യക്തിക്കും നോട്ടീസോ ഉത്തരവോ നല്‍കിയിട്ടില്ലെന്ന് ഹരജിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.യു സിംഗ് പറഞ്ഞു. വിസ റദ്ദാക്കുമെന്നോ വിദേശ പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നോ ഉള്ള ഒരു ഉത്തരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു – അവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവെക്കലാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

മാനുഷിക പരിഗണ നല്‍കി അപേക്ഷ കേന്ദ്രം പരിഗണിക്കേണ്ടതുണ്ടെന്നും വിസ വ്യവസ്ഥകളുടെ ലംഘനമുണ്ടെങ്കില്‍ ഈ  തബ്‌ലീഗ്  അംഗങ്ങളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്നും അവരുടെ രാജ്യത്തിന് അവരെ തിരിച്ച് വേണമെന്നും സിംഗ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more