ഏഷ്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഏഷ്യാ കപ്പ് 2023ന്റെ ഉദ്ഘാടന മത്സരത്തില്‍ ഏഷ്യന്‍ ജയന്റ്‌സായ പാകിസ്ഥാന്‍ നേപ്പാളിനെയാണ് നേരിടുന്നത്. മുള്‍ട്ടാന്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഏഷ്യാ കപ്പ് 2023ന് നാന്ദി കുറിക്കുന്നത്.
ഐ.സി.സി വേള്‍ഡ് കപ്പ് ഇയറില്‍ തന്നെ നടക്കുന്ന ബിഗ് ഇവന്റ് ആയതിനാല്‍ ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയിലാണ് ആരാധകര്‍ ഏഷ്യാ കപ്പിനെ സമീപിക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ ഏഷ്യാ കപ്പിലെ ഓരോ മത്സരത്തിനും ലോകകപ്പിന്റെ പ്രതീതി നല്‍കാനും സാധിക്കും.
രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ഏഷ്യയുടെ രാജാക്കന്‍മാരാകാന്‍ കച്ച കെട്ടിയിറങ്ങുന്നത്. പാകിസ്ഥാനും നേപ്പാളിനുമൊപ്പം ഇന്ത്യ ഗ്രൂപ്പ് എയില്‍ സ്ഥാനം പിടിക്കുമ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്ക അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനുമൊപ്പം ഗ്രൂപ്പ് ബിയിലാണ്.
ഏഷ്യാ കപ്പിന്റെ ആവേശം വാനോളം ഉയരുമ്പോള്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കാന്‍ രണ്ട് ബൈലാറ്ററല്‍ സീരീസുകളും ഓഗസ്റ്റ് 30ന് ആരംഭിക്കുന്നുണ്ട്. ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനും ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിനും കൂടിയാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
നാല് ടി-20യും നാല് ഏകദിനങ്ങളുമാണ് ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. ഇതില്‍ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്. ഡുര്‍ഹാമിലെ റിവര്‍സൈഡ് ഗ്രൗണ്ടാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.
അതേസമയം, മൂന്ന് ടി-20യിലും അഞ്ച് ഏകദിനവുമാണ് ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ടി-20 പരമ്പര തന്നെയാണ് ആദ്യം നടക്കുന്നത്. ഡര്‍ബനിലെ കിങ്‌സ്മീഡ് സ്റ്റേഡിയമാണ് വേദി.
ലോകകപ്പിന് മുമ്പ് എല്ലാ ടീമുകള്‍ക്കും ആവശ്യത്തിന് പ്രാക്ടീസ് മാച്ച് ലഭിക്കുന്നു എന്നതിനാല്‍ തന്നെ ലോകകപ്പിന് ഓരോ ടീമിനും ശക്തമായ സ്‌ക്വാഡിനെ തന്നെ തെരഞ്ഞെടുക്കാനും സാധിക്കും.
ഏഷ്യാ കപ്പ്: പാകിസ്ഥാന്‍ സ്‌ക്വാഡ്
അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, തയ്യബ് താഹിര്‍, സല്‍മാന്‍ അലി ആഖാ, ഫഹീം അഷ്‌റഫ്, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, സൗദ് ഷക്കീല്‍, ഷദാബ് ഖാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രിദി, ഒസാമ മിര്‍.
ഏഷ്യാ കപ്പ്: നേപ്പാള്‍ സ്‌ക്വാഡ്
ആരിഫ് ഷെയ്ഖ്, ഭീം ഷാര്‍കി, കുശാല്‍ ഭര്‍ട്ടല്‍, രോഹിത് പൗഡല്‍ (ക്യാപ്റ്റന്‍), സന്ദീപ് ജോറ, ദീപേന്ദ്ര സിങ് ഐറി, കരണ്‍ കെ.സി, കുശാല്‍ മല്ല, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പര്‍), അര്‍ജുന്‍ സൗദ് (വിക്കറ്റ് കീപ്പര്‍), ഗുല്‍സന്‍ ഝാ, കിഷോര്‍ മഹാതോ, ലളിത് രാജ്ബന്‍ശി, മൗസം ദാകല്‍, പ്രതീഷ് ജി.സി, സന്ദീപ് ലാമിഷാന്‍, സോംപല്‍ കാമി.
ഇംഗ്ലണ്ട് ടി-20 സ്‌ക്വാഡ്
ബെന്‍ ഡക്കറ്റ്, ഡേവിഡ് മലന്‍, ഹാരി ബ്രൂക്ക്, വില്‍ ജാക്‌സ്, ലിയാം ലിവിങ്‌സറ്റണ്‍, മോയിന്‍ അലി, സാം കറന്‍, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ക്രിസ് ജോര്‍ദന്‍, ഗസ് ആറ്റ്കിന്‍സണ്‍, ജോണ്‍ ടര്‍ണര്‍, ലൂക് വുഡ്, രെഹന്‍ അഹമ്മദ്.
ന്യൂസിലാന്‍ഡ് ടി-20 സ്‌ക്വാഡ്
ഫിന്‍ അലന്‍, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, കോള്‍ മക്കോന്‍ചി, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദം മില്‍നെ, കൈല്‍ ജാമിസണ്‍, ലോകി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ടിം സൗത്തി (ക്യാപ്റ്റന്‍).
സൗത്ത് ആഫ്രിക്ക ടി-20 സ്‌ക്വാഡ്
ഡെവാള്‍ഡ് ബ്രെവിസ്, റാസി വാന്‍ ഡെര്‍ ഡുസെന്‍, റീസ ഹെന്‍ഡ്രിക്‌സ്, തെംബ ബാവുമ, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), മാര്‍കോ യാന്‍സെന്‍, ഡോണോവാന്‍ ഫെരേര (വിക്കറ്റ് കീപ്പര്‍), മാത്യു ബ്രീറ്റ്‌സ്‌കെ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ് (വിക്കറ്റ് കീപ്പര്‍), ഇമാദ് ഫോര്‍ച്യൂണ്‍, ജെറാള്‍ഡ് കോര്‍ട്‌സീ, കേശവ് മഹാരാജ്, ലിസാദ് വില്യംസ്, ലുന്‍ഗി എന്‍ഗിഡി, സിസാന്‍ഡ മഗാല, തബ്രിയാസ് ഷംസി.
ഓസ്‌ട്രേലിയ ടി-20 സ്‌ക്വാഡ്
ആഷ്ടണ്‍ ടര്‍ണര്‍, ടിം ഡേവിഡ്, ട്രാവിസ് ഹെഡ്, ആരോണ്‍ ഹാര്‍ഡ്‌ലി, മാര്‍കസ് സ്‌റ്റോയിനിസ്, മാറ്റ് ഷോര്‍ട്ട്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കിപ്പര്‍), മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ബെന്‍ ഡ്വാര്‍ഷ്യസ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, നഥാന്‍ എല്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.
Content Highlight: Apart from the Asia Cup, the Australia-South Africa series and the England-New Zealand series begin on August 30.