കൊല്‍ക്കത്ത: കുടുംബവഴക്കിനെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനും ഗര്‍ഭിണിയായ ഭാര്യയും മകനും കൊലചെയ്യപ്പെട്ട സംഭവത്തെ അപലപിച്ച് ബംഗാളി സംവിധായിക അപണ സെന്‍. ട്വിറ്ററിലൂടെയാണ് അപര്‍ണ സെന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
”നമ്മുടെ ബംഗാളിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനേയും ഗര്‍ഭണിയായ ഭാര്യയേയും മകനേയും വെട്ടി നുറുക്കിയത്. ഭയാനകമായ ഈ പ്രവൃത്തിയുടെ കാരണം എന്തുതന്നെ ആയാലും ഇത് നമുക്ക് നാണക്കേടുണ്ടാക്കുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കുറ്റവാളികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പുവരുത്തുക. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അതീതമായ ഇടപെടലാണ് അങ്ങയില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് പശ്ചിമ ബംഗാളിലെ ഓരോ പൗരനും ആഗ്രഹിക്കുന്നത്. നിങ്ങള്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്” – അപര്‍ണ സെന്‍ ട്വീറ്റ് ചെയ്തു.
പ്രൈമറി സ്‌ക്കൂള്‍ അധ്യാപകനായ ബൊന്ധു ഗോപാല്‍ ഭാര്യ ബ്യൂട്ടി 6 വയസ്സുകാരനായ മകന്‍ എന്നിവരെയാണ് ജിയാഗഞ്ചിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബംഗാളില്‍ വന്‍പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ് ഈ സംഭവം. ഈ സാഹചര്യത്തിലാണ് അപര്‍ണ സെന്നിന്റെ ട്വീറ്റ്.
ബൊന്ധു ഗോപാല്‍ പാലും കുടുംബവും കൊലചെയ്യപ്പെട്ടതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ബൊന്ധു ഗോപാല്‍ ആര്‍.എസ്.എസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിനുപിന്നിലെ കാരണം എന്നു പറഞ്ഞുകൊണ്ടാണ് ബി.ജെ.പി രംഗത്തെത്തിയിരുന്നത്.
കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള വന്‍ശ്രമം നടന്നിരുന്നു. എന്നാല്‍ ഈ കൊലപാതങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്ന നിലപാടിലാണ് ബംഗാള്‍ പൊലീസ്. ഒരു ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഏജന്റായിപ്രവര്‍ത്തിച്ചിരുന്ന ബൊന്ധു ഗോപാല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.
കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമാണെന്ന വാദം ബൊന്ധു ഗോപാലിന്റെ കുടുംബം നിഷേധിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
content highlights: Aparna Sen Tweets To Mamata Banerjee Over Bengal Triple Murder
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ