| Monday, 19th November 2018, 9:48 am

ശശികലയെ ബഹുമാനിക്കണമെന്ന് രാഹുല്‍ ഈശ്വര്‍; വര്‍ഗീയ വിഷം ചീറ്റുന്ന ഒരാളെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അവതാരക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയെ ബഹുമാനിക്കണമെന്ന് അവതാരകയോട് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍. നാടിനെ ഭീന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അവതാരക. “നാടകങ്ങളുടെ പൊരുളെന്ത്” എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് രാഹുലിന്റെ ആവശ്യം അവതാരക അപര്‍ണ നിരസിച്ചത്.

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ ബഹുമാനിക്കണമെന്നും കുറഞ്ഞ പക്ഷം അവരെ ടീച്ചര്‍ എന്നെങ്കിലും അഭിസംബോധന ചെയ്യണമെന്നും രാഹുല്‍ ഈശ്വര്‍ അവതാരക അപര്ണയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ “”സമൂഹത്തില്‍ വര്‍ഗീയ വിഷം ചീറ്റുന്ന ഈ നാടിനെ ഭീന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ അത്ര അധികം ബഹുമാനിക്കാന്‍ എനിക്ക് അല്പം ബുദ്ധിമുട്ടുണ്ട് ” എന്നായിരുന്നു അപര്‍ണയുടെ മറുപടി. ചര്‍ച്ചയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലവുകയാണ്.

Read  Also : അനുചന്ദ്രയും രാജേഷും; നിഷ്പക്ഷ വേഷത്തില്‍ ശബരിമലയിലെത്തുന്ന സംഘപരിവാര്‍ നേതാക്കള്‍

വിലക്ക് ലംഘിച്ചു ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച ശശികലയെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റു ചെയ്തതും അതിന്റെ പേരില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയതും വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് അവതാരകയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുത്.

അതേസമയം ശികല വീണ്ടും ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചെന്ന ഉറപ്പിലാണ് ശശികലയ്ക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയത്.

പമ്പയിലേക്ക് തിരിച്ച കെ.എസ്.ആര്‍.ടി.സി ബസ് പൊലീസ് തടഞ്ഞിരുന്നു. നിലക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിനു മുന്നില്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് എസ്.പി ആവശ്യപ്പെടുകയായിരുന്നു.

അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സന്നിധാനത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമപ്രകാരം നല്‍കുന്ന നിര്‍ദേശം അനുസരിക്കേണ്ടതും സ്ഥലത്ത് പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍, മാര്‍ച്ച് മറ്റ് ഒത്തു കൂടലുകള്‍ നടത്തരുതെന്നും ആവശ്യപ്പെടുന്ന നോട്ടീസില്‍ ഒപ്പുവയ്ക്കണമെന്ന് എസ്.പി ശശികലയോട് ആവശ്യപ്പെട്ടു.

സമാധാനപരമായ ദര്‍ശനത്തിന് വിഘാതം സൃഷ്ടിക്കുന്നത് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളോട് ആശങ്കാജനകവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നും നോട്ടീസില്‍ നിര്‍ദേശം നല്‍കുന്നു. ദര്‍ശനം നടത്തിയ ശേഷം ആറു മണിക്കൂറിനുള്ളില്‍ സന്നിധാനത്ത് നിന്ന് മടങ്ങണമെന്നും നോട്ടീസില്‍ നിര്‍ദേശമുണ്ട്.

We use cookies to give you the best possible experience. Learn more