Entertainment
നമ്മുടെ നാട്ടില്‍ എന്തും പറയാന്‍ ലൈസന്‍സ് ഉള്ള ആളാണ് ആ നടന്‍: അപര്‍ണ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 02, 02:27 am
Wednesday, 2nd October 2024, 7:57 am

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അപര്‍ണ ദാസ്. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴില്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഡാഡാ എന്ന ചിത്രത്തിലൂടെ വന്‍ രീതിയിലുള്ള ജനപ്രീതി നേടാന്‍ അപര്‍ണക്കായി.

ധ്യാന്‍ ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ദാസ്. ഭര്‍ത്താവ് ദീപകിന്റെ സുഹൃത്താണ് ധ്യാന്‍ എന്നും തനിക്ക് അദ്ദേഹം ഒരു സഹോദരനെ പോലെ ആണെന്നും അപര്‍ണ പറയുന്നു. നമ്മുടെ നാട്ടില്‍ എന്തും പറയാന്‍ ലൈസന്‍സ് ഉള്ള വ്യക്തിയാണ് ധ്യാനെന്നും അദ്ദേഹം എന്ത് പറഞ്ഞാലും ആളുകള്‍ ആ ഒരു സെന്‍സില്‍ മാത്രമേ എടുക്കുകയുള്ളുവെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

ബാക്കി ഉള്ളവര്‍ എന്ത് പറഞ്ഞാലും അതിനെ പല തലത്തില്‍ ചിന്തിക്കുമെന്നുമെന്നും എന്നാല്‍ ധ്യാന്‍ പറഞ്ഞു കഴിഞ്ഞ ഓ അത് ധ്യാന്‍ ശ്രീനിവാസന്‍ അല്ലേ എന്ന ഭാവത്തിലാണ് ആളുകള്‍ കാണുന്നതെന്നും പറഞ്ഞ അപര്‍ണ, ഉടായിപ്പാണെന്ന് സ്വയം സമ്മതിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘എനിക്ക് ധ്യാന്‍ ചേട്ടന്‍ എന്റെ സഹോദരനെ പോലെയാണ്. ദീപക് ചേട്ടന്റെ ഫ്രണ്ട് ആണ് ധ്യാന്‍ ശ്രീനിവാസന്‍. ഞാന്‍ എപ്പോഴും പറയും നമ്മുടെ നാട്ടില്‍ എന്തും പറയാന്‍ ലൈസന്‍സ് ഉള്ളൊരു വ്യക്തിയാണ് അദ്ദേഹമെന്ന്. അദ്ദേഹം എന്ത് പറഞ്ഞാലും ആളുകള്‍ ആ ഒരു സെന്‍സില്‍ മാത്രമേ എടുക്കുകയുള്ളു.

നമ്മളൊക്കെ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ അതിനെ എന്തൊക്കെ തലത്തില്‍ ചിന്തിക്കാം. പക്ഷെ അദ്ദേഹം എന്ത് പറഞ്ഞാലും ഓ അത് ധ്യാന്‍ ശ്രീനിവാസന്‍ അല്ലേ എന്ന സെന്‍സില്‍ ആയിരിക്കും ആളുകള്‍ എടുക്കുന്നത്. എനിക്ക് ശരിക്കും അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ഇടക്ക് വിചാരിക്കും എന്ത് ഉടായിപ്പ് ചെയ്താലും അത് പറയാന്‍ ധൈര്യം ഉള്ള ആളാണ് ധ്യാന്‍ ചേട്ടനെന്ന്. ഞാന്‍ ഉടായിപ്പാണ് എന്ന് സ്വയം സമ്മതിക്കുന്നൊരാളാണ് അദ്ദേഹം,’ അപര്‍ണ ദാസ് പറയുന്നു.

Content Highlight:  Aparna Das Talks About Dhyan Sreenivasan