ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതി സഹീദ് അറഫത്ത് സംവിധാനം ചെയ്ത സിനിമയായിരുന്നു തങ്കം. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അപര്‍ണ ബാലമുരളിയാണ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതി സഹീദ് അറഫത്ത് സംവിധാനം ചെയ്ത സിനിമയായിരുന്നു തങ്കം. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അപര്‍ണ ബാലമുരളിയാണ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
സിനിമയുടെ ക്ലൈമാക്‌സിനെപ്പറ്റി തനിക്ക് നേരത്തെ അറിയില്ലായിരുന്നു എന്ന് പറയുകയാണിപ്പോള്‍ അപര്‍ണ. മികച്ച രീതിയിലുള്ള ഒരു ഫിലിം മേക്കിങ് രീതിയാണ് തങ്കം ടീമിന്റേത് എന്നും തനിക്ക് ഒരുപാട് അത്ഭുതം തോന്നിയ സിനിമ കൂടിയാണ് ഇതെന്നും നടി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.
‘തങ്കത്തിന്റെ ടീമിനെ എനിക്ക് മഹേഷിന്റെ പ്രതികാരം മുതല്‍തന്നെ അറിയാം. അവര്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ ഓണ്‍ പോയിന്റ് ആണ്. സിനിമയെ കുറിച്ചുള്ള ഒരു ബേസിക് ഐഡിയ അവര്‍ തരും. ഒത്തിരി മെച്ചപ്പെടുത്തുന്ന രീതിയിലുള്ള ഒരു സെറ്റ് ആണ് അവരുടേത്. പൊതുവെ നമ്മളെ നന്നായി ചെയ്യാന്‍ സഹായിക്കുന്ന ഒരു ഫിലിം മേക്കിങ് രീതിയാണ് അവരുടേത്. ക്ലൈമാക്സ് ആണെങ്കിലും അത് എങ്ങനെയാണ് എന്ന് എന്റെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നില്ല.
ക്ലൈമാക്സ് ചെയ്യുന്ന സമയത്ത് പറഞ്ഞിരുന്നു. പക്ഷേ മൊത്തത്തില്‍ അതിന്റെ മ്യൂസിക് എല്ലാം ഉളളത് തിയേറ്ററില്‍ കാണുമ്പോള്‍ തന്നെയാണ് ഞാനും എക്സ്പീരിയന്‍സ് ചെയ്യുന്നത്. എനിക്ക് ഒരുപാട് അത്ഭുതം തോന്നിയ അതുപോലെ ഭയങ്കര രസകരമായി തോന്നിയ ഒരു സിനിമയാണ് തങ്കം,’ അപര്‍ണ പറഞ്ഞു.
സിനിമ തെരഞ്ഞെടുക്കുന്നത് ഭയങ്കരമായി ആലോചിച്ച് എടുക്കുന്ന ഒരു തീരുമാനമല്ലെന്നും കഥ കേട്ട് അപ്പോള്‍ തന്നെ എക്സൈറ്റഡ് ആക്കുന്ന തരത്തിലുള്ള സിനിമകളാണ് കമ്മിറ്റ് ചെയ്യാറുള്ളതെന്നും അപര്‍ണ പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എക്സൈറ്റഡ് ആകുന്ന തരത്തിലുള്ള സിനിമകളാണ് കമ്മിറ്റ് ചെയ്യാറുള്ളത്. കഥ കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ എക്സൈറ്റഡ് ആകുന്ന തരത്തില്‍ എന്തെങ്കിലുമൊക്കെ അതിലുണ്ടാകും. 2018 പോലെയുള്ള സിനിമകളാണെങ്കില്‍ അതിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് തന്നെ എന്റെ ഭാഗ്യമാണ്. അതിലൊക്കെ ഞാന്‍ എന്റെ കഥാപാത്രം എത്രയുണ്ട് എങ്ങനെയാണ് എന്നൊന്നും ചിന്തിക്കാറില്ല.
ഞാന്‍ കണ്ണും പൂട്ടി കമ്മിറ്റ് ചെയ്ത ഒരു സിനിമയാണ് 2018 അതുപോലെ തന്നെ തങ്കവും. ഇനിയുത്തരം പോലുള്ള സിനിമകളാണെങ്കില്‍ കഥ കേള്‍ക്കുമ്പോള്‍ തൊട്ടേ ഞാന്‍ എക്സൈറ്റഡ് ആയിരുന്നു. സുന്ദരി ഗാര്‍ഡന്‍സ് ആണെങ്കിലും എന്തോ എനിക്ക് ആ ക്യാരക്ടറിനോട് ഒരു ഇഷ്ടം തോന്നിയാല്‍ ഞാന്‍ അത് കമ്മിറ്റ് ചെയ്യും. ഞാന്‍ അങ്ങനെ ഭയങ്കരമായിട്ട് ആലോചിച്ച് എടുക്കുന്ന ഒരു തീരുമാനമല്ല. കഥ കേട്ടിട്ട് അപ്പോള്‍ എന്തു തോന്നും അതായിരിക്കും എന്റെ തീരുമാനം,’ അപര്‍ണ പറഞ്ഞു.
content highlights: Aparna Balamurali talks about the climax of Thangam movie