മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് അപര്‍ണ ബാലമുരളി. അപര്‍ണ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രുധിരം. പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ രാജ് ബി. ഷെട്ടിയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന രുധിരത്തിന്റെ ടീസര്‍ ഈയിടെ പുറത്തിറങ്ങുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തനിക്ക് ഈ സിനിമയില്‍ കുറച്ച് ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്യാന്‍ ഉണ്ടായിരുന്നെന്നും അതിനായി ചില തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്നും പറയുകയാണ് നടി അപര്‍ണ ബാലമുരളി.
ആക്ഷന്‍ പഠിച്ച ആവേശത്തില്‍ നില്‍ക്കുമ്പോള്‍ തനിക്ക് ആദ്യം മുന്നില്‍ കിട്ടിയത് അച്ഛനെയായിരുന്നെന്നും അതുകൊണ്ട് അതൊക്കെ അദ്ദേഹത്തിന്റെ മേലെയാണ് പരീക്ഷിച്ചതെന്നും നടി പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. അച്ഛന്‍ ഇനി തന്നോട് ആക്ഷന്‍ സിനിമകള്‍ എടുക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും നടി തമാശരൂപേണ പറഞ്ഞു.
‘എനിക്ക് ഈ സിനിമയില്‍ കുറച്ച് ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. അതിന് വേണ്ടിയുള്ള കുറച്ച് പ്രിപ്പറേഷന്‍സ് ഉണ്ടായിരുന്നു. ഞാന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ അച്ഛന്റെ മേലെയാണ് പഠിച്ചത്. ആക്ഷന്‍ പഠിച്ച ആവേശത്തില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ആദ്യം കിട്ടിയത് അച്ഛനെയായിരുന്നു.
‘ഒന്ന് ഇങ്ങോട്ട് വന്നേ, ഞാനൊരു കാര്യം ചോദിക്കട്ടേ’യെന്ന് ഞാന്‍ പറഞ്ഞു (ചിരി). എന്നിട്ട് പഠിച്ച ആക്ഷന്‍സൊക്കെ അച്ഛന്റെ മേല്‍ എടുത്തു. അച്ഛനായത് കൊണ്ട് ഭാഗ്യമാണ്. ഇത് ശരിക്കും എനിക്ക് ഒരു പുതിയ എക്‌സ്പീരിയന്‍സായിരുന്നു. അച്ഛനും അങ്ങനെ തന്നെയാണ്. അതുകൊണ്ട് അച്ഛന്‍ ഇനി എന്നോട് ആക്ഷന്‍ സിനിമകള്‍ എടുക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട് (ചിരി),’ അപര്‍ണ ബാലമുരളി പറഞ്ഞു.
Content Highlight; Aparna Balamurali Talks About Rudhiram Movie And Her Father