നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്ത് അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രുധിരം. പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ രാജ് ബി. ഷെട്ടിയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
രാജ് ബി. ഷെട്ടി രുധിരം സിനിമ കമ്മിറ്റ് ചെയ്തുവെന്ന് കേട്ടപ്പോള്‍ തനിക്ക് വലിയ സന്തോഷം തോന്നിയെന്ന് പറയുകയാണ് അപര്‍ണ ബാലമുരളി. അദ്ദേഹത്തിന്റെ സിനിമ കണ്ട് ഫാനായിട്ടുള്ള ആളാണ് താനെന്നും കന്നഡ സിനിമയെ നമ്മുടെ ആളുകളിലേക്ക് എത്തിച്ചത് രാജ് ബി. ഷെട്ടിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും സിനിമകളാണെന്നും നടി പറഞ്ഞു.
രാജ് ബി. ഷെട്ടിയെ പോലെയൊരു പെര്‍ഫോമറിന്റെ കൂടെ വര്‍ക്ക് ചെയ്യാനാകുകയെന്നത് വലിയ കാര്യമാണെന്നും രുധിരത്തില്‍ അദ്ദേഹം ചെയ്ത കഥാപാത്രത്തിലേക്ക് തനിക്ക് ആരെയും റീപ്ലേസ് ചെയ്യാന്‍ പറ്റില്ലെന്നും അപര്‍ണ പറയുന്നു. വണ്‍ റ്റു ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘രാജ് സാര്‍ ഈ സിനിമ കമ്മിറ്റ് ചെയ്തുവെന്ന് കേട്ടപ്പോള്‍ തന്നെ വലിയ സന്തോഷം തോന്നി. കാരണം അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ട് ഫാനായിട്ടുള്ള ഒരു ആളാണ് ഞാന്‍. കന്നഡ സിനിമയെ നമ്മുടെ ആളുകളിലേക്ക് എത്തിച്ചത് രാജ് സാറിന്റെയും സാറിന്റെ സുഹൃത്തുക്കളുടെയും സിനിമകളാണ്. കന്നഡ സിനിമക്ക് വേറെ തന്നെ ഒരു പേര്‍സ്‌പെക്റ്റീവ് വരുന്നതും അവര് കാരണമാണ്.
ഈ സമയത്താണ് രുധിരം എന്ന സിനിമ വരുന്നതും അതിനായി രാജ് സാറിനെ കാണാന്‍ പോകുന്നതും. രാജ് സാര്‍ ഈ കഥക്ക് ഓക്കെ പറഞ്ഞെന്ന് അറിഞ്ഞതോടെ എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റ് തോന്നി. അദ്ദേഹത്തെ പോലെയൊരു പെര്‍ഫോമറിന്റെ കൂടെ വര്‍ക്ക് ചെയ്യാനാകുകയെന്നത് വലിയ കാര്യമാണ്. അത്രയും നല്ല സിനിമകള്‍ തന്നിട്ടുള്ള ആളാണ് രാജ് സാര്‍.
ജിഷോ ചേട്ടന്‍ (സംവിധായകന്‍) ആ കഥാപാത്രത്തിനായി വേറെ ആളെ കണ്ടിരുന്നോ അതോ ഫസ്റ്റ് ചോയ്‌സാണോ എന്നതിനേക്കാള്‍ ഉപരിയായി എനിക്ക് മറ്റൊരാളെ ആ കഥാപാത്രമായി കാണാന്‍ കഴിയില്ലായിരുന്നു. മറ്റൊരു നടനെയും രാജ് സാറിന് പകരമായി ആ കഥാപാത്രത്തിലേക്ക് കാണാന്‍ സാധിക്കില്ല. രാജ് സാറാണ് ആ കഥാപാത്രം എന്നത് എന്റെ മനസില്‍ നിന്ന് പോവില്ല. എനിക്ക് ആരെയും ആ കഥാപാത്രത്തിലേക്ക് റീപ്ലേസ് ചെയ്യാന്‍ പറ്റില്ല,’ അപര്‍ണ ബാലമുരളി പറഞ്ഞു.
Content Highlight: Aparna Balamurali Talks About Raj B Shetty