മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ശ്യാം പുഷ്‌കരന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ‘ജിംസി’ എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ കൂടുതല്‍ ശ്രദ്ധേയയാകുന്നത്.
അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രുധിരം. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സിനിമയില്‍ നായകനാകുന്നത് പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ രാജ് ബി. ഷെട്ടിയാണ്.
രാജ് ബി. ഷെട്ടിയുടെ ക്യാരക്ടര്‍ വളരെ അടിപൊളിയാണെന്നും അത് രുധിരം എന്ന ഈ സിനിമ കണ്ടാല്‍ മനസിലാകുമെന്നും പറയുകയാണ് അപര്‍ണ. നായികയും നായകനും വളരെ കംഫേര്‍ട്ടബിളായി അഭിനയിക്കേണ്ട സിനിമയാണ് രുധിരമെന്നും നടി പറയുന്നു.
‘രാജ് സാറിന്റെ ക്യാരക്ടര്‍ വളരെ അടിപൊളിയാണ്. അത് ചിലപ്പോള്‍ രുധിരം എന്ന ഈ സിനിമ കാണുമ്പോള്‍ മനസിലാകും. രണ്ടുപേരും വളരെ കംഫേര്‍ട്ടബിളായിട്ട് അഭിനയിക്കേണ്ട ഒരു സിനിമയാണ് രുധിരം. ഈ സിനിമ രാജ് സാറിന്റെ കൂടെ ചെയ്യുമ്പോള്‍ ഞാന്‍ വളരെ കംഫേര്‍ട്ടബിളായിരുന്നു.
ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ഒരു ആരാധികയാണ്. രാജ് സാര്‍ സെറ്റില്‍ വന്നാല്‍ പിന്നെ ആ സെറ്റ് ഫുള്‍ ഒണ്‍ ആകും. സെറ്റിലാണെങ്കിലും പ്രൊമോഷനിലും സ്‌റ്റേജിലുമൊക്കെ അങ്ങനെ തന്നെയാണ്,’ അപര്‍ണ ബാലമുരളി പറഞ്ഞു.
Content Highlight: Aparna Balamurali Talks About Raj B Shetty