ശ്യാം പുഷ്‌കരന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഈ സിനിമയിലെ ‘ജിംസി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അപര്‍ണ ബാലമുരളി.
സിനിമാ ജീവിതത്തില്‍ തന്നെ ഏറ്റവും ഇന്‍ഫ്‌ളുവന്‍സ് ചെയ്തവരാണ് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനുമെന്ന് പറയുകയാണ് അപര്‍ണ. അതുകൊണ്ട് അവര്‍ തന്നെ ഏതൊരു കഥാപാത്രത്തിന് വേണ്ടി വിളിച്ചാലും താന്‍ പോകുമെന്നും നടി പറയുന്നു.
മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. അവരോട് അത്രയേറെ നന്ദിയും കടപ്പാടുമുണ്ടെന്നും ആ കാര്യം താന്‍ എപ്പോഴും പറയുന്നതാണെന്നും അപര്‍ണ ബാലമുരളി കൂട്ടിച്ചേര്‍ത്തു.
‘ദിലീഷേട്ടനും ശ്യാമേട്ടനും ഉണ്ണിമായ ചേച്ചിയുമൊക്കെയാണ് എന്നെ സിനിമാജീവിതത്തില്‍ ഏറ്റവും ഇന്‍ഫ്‌ളുവന്‍സ് ചെയ്തത്. അതുകൊണ്ട് തന്നെ അവര്‍ എന്നെ ഏതൊരു കഥാപാത്രത്തിന് വേണ്ടി വിളിച്ചാലും ഞാന്‍ പോകും.
കാരണം എനിക്ക് അവരോട് അത്രയേറെ നന്ദിയും കടപ്പാടുമൊക്കെയുണ്ട്. ആ കാര്യം ഞാന്‍ എപ്പോഴും പറയുന്നതാണ്. അതിനേക്കാളൊക്കെ അപ്പുറത്തേക്ക് അവരൊക്കെ ഒരു ഫാമിലിയാണെന്ന ഫീല്‍ എനിക്കുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന പടം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമയില്‍ ഇത്രദൂരം എത്തില്ലായിരുന്നു,’ അപര്‍ണ ബാലമുരളി പറയുന്നു.
ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതി എത്തിയ മറ്റൊരു ചിത്രമായിരുന്നു തങ്കം. മഹേഷിന്റെ പ്രതികാരത്തിന്റെ അതേ ടീമിന്റെ സിനിമയായിരുന്നു ഇത്. സഹീദ് അറാഫത്ത് സംവിധാനം ചെയ്ത് ചിത്രം നിര്‍മിച്ചത് ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നായിരുന്നു. ചിത്രത്തില്‍ നായികയായി എത്തിയത് അപര്‍ണയായിരുന്നു. തങ്കത്തെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു.
‘ശ്യാമേട്ടന്‍ ആണ് എനിക്ക് തങ്കം എന്ന സിനിമയുടെ കഥ പറഞ്ഞു തന്നത്. അത് ആ സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ കുറേനാള്‍ മുമ്പായിരുന്നു. കൊവിഡിന്റെയൊക്കെ മുമ്പായിരുന്നു എന്ന് തോന്നുന്നു. അന്ന് കഥയുടെ ചുരുക്കം കേള്‍ക്കുകയായിരുന്നു ചെയ്തത്.
തങ്കവും മഹേഷിന്റെ പ്രതികാരവും ചെയ്തത് ഒരേ ടീം തന്നെയാണ്. അവരുടെ വര്‍ക്കിങ് പാറ്റേണ്‍ വേറെ തന്നെയായിരുന്നു. ആദ്യമേ തന്നെ ഒന്നും ഫിക്‌സ്ഡ് ആയിരിക്കില്ല. അതുകൊണ്ട് നമുക്ക് ഓരോ സിറ്റുവേഷനിലും കുറച്ചുകൂടി യോജിച്ച ഡയലോഗ് വേണമെങ്കില്‍ കൊണ്ടുവരാനാകും,’ അപര്‍ണ ബാലമുരളി പറഞ്ഞു.
Content Highlight: Aparna Balamurali Talks About Maheshinte Prathikaram