‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രത്തില്‍ നായികയായി എത്തിയത് നടി അപര്‍ണ ബാലമുരളിയാണ്. സിനിമയില്‍ ആസിഫ് അലിയാണ് നായകന്‍.
‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രത്തില്‍ നായികയായി എത്തിയത് നടി അപര്‍ണ ബാലമുരളിയാണ്. സിനിമയില്‍ ആസിഫ് അലിയാണ് നായകന്‍.
അപര്‍ണ ബാലമുരളി – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഇരുവരും ആദ്യമായി ഒന്നിച്ചത് ജിസ് ജോയ് എഴുതി സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലൂടെയാണ്. പിന്നീട് തൃശ്ശിവപേരൂര്‍ ക്ലിപ്തം, ബി – ടെക് എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു.
ഇപ്പോള്‍ ആസിഫിനെ കുറിച്ചും കിഷ്‌ക്കിന്ധാ കാണ്ഡം സിനിമയെ കുറിച്ചും പറയുകയാണ് അപര്‍ണ. ഒരു സിനിമയോ സീനോ ചെയ്യുമ്പോള്‍ തനിക്ക് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നത് ആസിഫിന് ഒപ്പമാണെന്നാണ് നടി പറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അപര്‍ണ.
‘ഞങ്ങള്‍ പണ്ട് തൊട്ടേയുള്ള പരിചയമാണ്. സണ്‍ഡേ ഹോളിഡേയും തൃശ്ശിവപേരൂര്‍ ക്ലിപ്തവും ബി.ടെക്കുമൊക്കെ ചെയ്തപ്പോള്‍ തൊട്ടേ ഞങ്ങള്‍ തമ്മില്‍ നല്ല കണക്ഷനുണ്ട്. അദ്ദേഹം എന്റെ നല്ലൊരു ഫ്രണ്ടാണ്. ഇപ്പോള്‍ ഫാമിലി ഫ്രണ്ടുമാണ്. ആ ഒരു അടുപ്പം എന്നുമുണ്ട്.
ഒരു സിനിമയോ സീനോ ചെയ്യുമ്പോള്‍ എനിക്ക് വളരെ എഫേര്‍ട്ട്‌ലെസായി ചെയ്യാന്‍ പറ്റുന്ന ഒരാളാണ് ആസിക്ക. അദ്ദേഹത്തിന്റെ കൂടെ സീനും സിനിമയും ചെയ്യുമ്പോള്‍ കുറച്ച് കൂടെ ഈസിയാണ്. കിഷ്‌കിണ്ഡാ കാണ്ഡത്തിനെ കുറിച്ച് ചോദിച്ചാല്‍, മറ്റുള്ള സിനിമകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് ഇത്.
സണ്‍ഡേ ഹോളിഡേയിലെയും ബി.ടെക്കിലെയും പോലെയുള്ള ഒരു കപ്പിളല്ല ഈ സിനിമയിലുള്ളത്. അങ്ങനെയുള്ളപ്പോള്‍ അതിനെ എളുപ്പം പുള്ളോഫ് ചെയ്യാന്‍ പറ്റിയത് കൂടെ ആസിഫിക്ക ആയതുകൊണ്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ ഒരു കംഫേര്‍ട്ട് ഞങ്ങള്‍ക്കിടയിലുണ്ട്,’ അപര്‍ണ ബാലമുരളി പറഞ്ഞു.
Content Highlight: Aparna Balamurali Talks About Asif Ali