എന്നോടൊപ്പം ഡാന്‍സ് കളിക്കാമോ എന്നാണ് ഇദ്ദേഹത്തോട് ചോദിക്കാനുള്ളത്, ഞാന്‍ വലിയ ആരാധികയാണ്: അപര്‍ണ ബാലമുരളി
Entertainment news
എന്നോടൊപ്പം ഡാന്‍സ് കളിക്കാമോ എന്നാണ് ഇദ്ദേഹത്തോട് ചോദിക്കാനുള്ളത്, ഞാന്‍ വലിയ ആരാധികയാണ്: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th October 2022, 6:42 pm

മലയാളത്തിന്റെ പ്രിയതാരമാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരമാണ് താരം ആദ്യം അഭിനയിച്ച സിനിമയെങ്കിലും തിയേറ്ററില്‍ റിലീസായത് വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ ഒരു സെക്കന്റ് ക്ലാസ് യാത്ര ആയിരുന്നു.

സുധ കൊങ്കര ചിത്രം സൂററൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും അപര്‍ണക്ക് ലഭിച്ചിരുന്നു.

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌യുടെ ഡാന്‍സിന്റെ വലിയ ആരാധികയാണ് താനെന്നും തനിക്കൊപ്പം ഡാന്‍സ് കളിക്കാമോ എന്നായിരുന്നു അവസരം ലഭിക്കുകയാണെങ്കില്‍ വിജയ്‌യോട് ചോദിക്കുകയെന്നും പറയുകയാണിപ്പോള്‍ അപര്‍ണ. പോപ്പര്‍‌സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”വിജയ് സാറുമായി ബന്ധപ്പെട്ട് എന്റെ ചെറുപ്പത്തിലുള്ള സംഭവം പറയാനുണ്ട്. സാറിന്റെ ഡാന്‍സ് കണ്ട് ചെറുപ്പത്തില്‍ എനിക്ക് ഭ്രാന്ത് കയറിയിട്ടുണ്ട്. ഞാന്‍ സാറിന്റെ ഭയങ്കര ഫാനായിരുന്നു.

ഡാന്‍സിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നതാണ് എപ്പോഴും എന്റെ ആഗ്രഹം. എപ്പോഴെങ്കിലും അതിനുള്ള ചാന്‍സ് കിട്ടുകയാണെങ്കില്‍ എന്റെ കൂടെ ഡാന്‍സ് കളിക്കാമോ എന്നായിരിക്കും ഞാന്‍ തീര്‍ച്ചയായും അദ്ദേഹത്തോട് ചോദിക്കുക.

വളരെ ഫ്‌ളെക്‌സിബിളാണ് അദ്ദേഹം. ഭയങ്കര എനര്‍ജിയാണ് ബേസിക്കലി,” അപര്‍ണ ബാലമുരളി പറഞ്ഞു.

അതേസമയം, സുധീഷ് ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ‘ഇനി ഉത്തരം’ ആണ് അപര്‍ണയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത സിനിമ. കലാഭവന്‍ ഷാജോണ്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ചന്തുനാഥ്, ഹരീഷ് ഉത്തമന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലറായൊരുങ്ങിയിരിക്കുന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Aparna Balamurali talks about actor Vijay