തങ്കം സിനിമയെ പറ്റി സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി. ചിത്രത്തിന്റെ പോക്ക് തനിക്ക് ഷോക്കിങ്ങായിരുന്നുവെന്നും വിനീത് ശ്രീനിവാസന്റെ കോമഡികള്‍ അത്ഭുതമായി തോന്നിയെന്നും അപര്‍ണ പറഞ്ഞു. ചിത്രത്തിന്റെ ഫൈനല്‍ കട്ട് കണ്ടത് തിയേറ്ററില്‍ വെച്ചായിരുന്നുവെന്ന് അപര്‍ണ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘തങ്കത്തിന്റെ ഫൈനല്‍ കട്ട് ഞാന്‍ കാണുന്നത് തിയേറ്ററില്‍ വെച്ചാണ്. ആ കഥയും അതിന്റെ പോക്കും എനിക്ക് ഭയങ്കര ഷോക്കിങ്ങായിരുന്നു. ഭയങ്കര രസമായിട്ട് അവരത് കമ്മ്യൂണിക്കേറ്റ് ചെയ്തു. ഫോഴ്‌സ്ഡല്ലാത്ത കുറേ കോമഡികള്‍ വര്‍ക്കായി. ഇത്രയും സീരിയസായ ടോപ്പിക്കില്‍ വിനീതേട്ടന്‍ വന്നു. ഏറ്റവും കൂടുതല്‍ ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത് വിനീതേട്ടന്റെ കൂടെയാണ്. ഒരുവിധം എന്റെ എല്ലാ സിനിമയിലും വിനീതേട്ടന്‍ ഉണ്ട്.
വിനീതേട്ടന്‍ കൊണ്ടുവരുന്ന ഹ്യൂമര്‍ കണ്ട് ഭയങ്കര അത്ഭുതം തോന്നി. ഈ സിനിമയുടെ മൂഡ് ഇതായിരുന്നോ എന്ന് തോന്നി. ഞാന്‍ ഇതില്‍ ഒന്നെങ്കില്‍ മൂഡി ആയിട്ട് ഇരിക്കുന്നതായിരിക്കും. അല്ലെങ്കില്‍ വിനീതേട്ടന്‍ ഉള്ള സീനുകളില്‍ കുറച്ച് ഫാമിലി സീക്വന്‍സുകള്‍ ഉണ്ട്. സിനിമ കണ്ടപ്പോള്‍ ഭയങ്കര സന്തോഷവും അത്ഭുതവും തോന്നി.
തങ്കത്തിലും 2018ലും ഇത്രയല്ലേയുള്ളൂ എന്തിനാണ് ചെയ്തതെന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു. എനിക്ക് വ്യക്തിപരമായി ഏറ്റവും സന്തോഷം തോന്നുന്ന കാര്യമാണ് നല്ല സിനിമകളുടെ ഭാഗമാകുകയെന്നത്. പേഴ്സണലി ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഇനി കുറേ വര്‍ഷം കഴിഞ്ഞ് സിനിമയില്‍ അഭിനയിക്കാത്ത പ്രായമുണ്ടെങ്കില്‍, തിരിഞ്ഞ് നോക്കുമ്പോള്‍ ഞാന്‍ ചെയ്ത നല്ല സിനിമകളില്‍ എപ്പോഴും ഈ സിനിമകളൊക്കെ ഉണ്ടാകും,’ അപര്‍ണ പറഞ്ഞു.
പദ്മിനിയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന അപര്‍ണയുടെ ചിത്രം. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ കൂടാതെ വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: aparna balamurali about thankam and vineeth sreenivasan