| Tuesday, 15th December 2020, 2:24 pm

'കുറേയധികം അഭിനന്ദനങ്ങള്‍ ലഭിച്ചു, പക്ഷേ ബൊമ്മിക്ക് ഏറ്റവും വിലപ്പെട്ടത് ആ ട്വീറ്റ് ആയിരുന്നു'; അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുധ കൊങ്കാര സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി നിരവധി പ്രശംസകളാണ് ഏറ്റുവാങ്ങുന്നത്. സിനിമയില്‍ ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപര്‍ണ്ണ അവതരിപ്പിച്ചിരിക്കുന്നത്.

തമിഴ് സൂപ്പര്‍താരമായ സൂര്യക്കൊപ്പം നായികാ വേഷം ചെയ്യാന്‍ കഴിഞ്ഞതിന്റേയും ചിത്രം സൂപ്പര്‍ഹിറ്റായതിന്റേയും ആവേശത്തിലാണ് താരം. ഇപ്പോഴിതാ സിനിമ ഇറങ്ങിയതിന് ശേഷം തനിക്ക് കിട്ടിയ അഭിനന്ദനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ്ണ.

ബൊമ്മിയ്ക്ക് കുറേയധികം അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ട്വീറ്റ് ആയിരുന്നുവെന്നും അപര്‍ണ പറയുന്നു. തന്റെ ഭാര്യ ഭാര്‍ഗവിയുടെ കഥാപാത്രമായ ബൊമ്മിയെ അവതരിപ്പിച്ച അപര്‍ണ ഉള്ളില്‍ പതിഞ്ഞുവെന്നാണ് ഗോപിനാഥ് പറഞ്ഞതെന്നും അപര്‍ണ അഭിമുഖത്തില്‍ പറയുന്നു.

ക്യാപ്റ്റന്‍ ഗോപിനാഥിന്റെ സിംപ്ലി ഫൈ്‌ള എന്ന പുസ്തകത്തെയും അനുഭവങ്ങളെയും ആസ്പദമാക്കി സംവിധാനം ചെയ്ത സിനിമയാണ് സൂരരൈ പോട്ര്.

കരുത്തുറ്റവളും അതേ സമയം മൃദുലമനസ്‌കയുമായ, നിര്‍ഭയയും ഉല്ലാസവതിയുമായ, പുരുഷനൊപ്പം തുല്യതയോടെ നില്‍ക്കുന്ന ബൊമ്മിയെന്ന കഥാപാത്രം ഗ്രാമീണ സ്ത്രീകള്‍ക്കൊക്കെയും പ്രചോദനമാണെന്നും അപര്‍ണ പറഞ്ഞു. സൂര്യയുമായുള്ള കോമ്പിനേഷന്‍ സീനുകളെപ്പറ്റിയും അപര്‍ണ പറയുന്നുണ്ട്. സൂര്യയ്ക്കൊപ്പമുള്ള ഓരോ രംഗങ്ങളും വളരെ ആസ്വദിച്ചാണ് താന്‍ ചെയ്തതെന്നും മറ്റുള്ളവരോട് കാട്ടുന്ന കരുതല്‍ ആണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഏറ്റവും ആദരവ് തോന്നിയ കാര്യമെന്നുമാണ് അപര്‍ണ പറഞ്ഞത്.

സൂര്യയുമായുള്ള കോംബിനേഷന്‍ സീനുകളില്‍ ഏറ്റവും പ്രിയപ്പെട്ടരംഗത്തെ കുറിച്ചും താരം പറഞ്ഞു. ‘ചിത്രത്തില്‍ ടെറസില്‍ വെച്ച് ബൊമ്മിയും മാരനും തമ്മില്‍ വഴക്കുകൂടുന്ന രംഗം വളരെ ഇഷ്ടമാണ്. പിന്നെ തുടക്കത്തിലെ പെണ്ണുകാണല്‍ സീന്‍, അവര്‍ തമ്മില്‍ ആദ്യം കാണുന്നത്, ബൊമ്മി തിരിഞ്ഞുനോക്കി നടക്കുന്നത്. ആ കല്യാണം വേണ്ടെന്ന് ബൊമ്മി പറയുന്നത് തുടങ്ങി ആദ്യത്തെ പാട്ടുവരെയുള്ള എല്ലാ രംഗങ്ങളും പ്രിയപ്പെട്ടതാണ്’,അപര്‍ണ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aparna Balamurali about captain Gopinathans tweet

്‌

Latest Stories

We use cookies to give you the best possible experience. Learn more