ഹൈദരാബാദ്: ആന്ധ്രപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തൂത്തുവാരി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. ആകെയുള്ള 75 മുനിസിപ്പാലിറ്റികളില്‍ 74 ഇടത്തും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു.
12 മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എട്ടിടത്തും വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ടി.ഡി.പി മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
അതേസമയം വോട്ടെണ്ണല്‍ തുടരുമ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ഒരിടത്തും ജയിക്കാനായിട്ടില്ല.
12 കോര്‍പ്പറേഷനുകളിലേക്കും 75 മുനിസിപ്പാലിറ്റികളിലേക്കും നഗര പഞ്ചായത്തുകളിലേക്കുമാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 12 കോര്‍പ്പറേഷനുകളില്‍ ആകെയുള്ള 671 ഡിവിഷനുകളില്‍ 90 ഇടങ്ങളിലും മുനിസിപ്പല്‍-പഞ്ചായത്ത് വാര്‍ഡുകളിലെ 75 ഇടങ്ങളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.
2024 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വലിയ പ്രചരണമാണ് ബി.ജെ.പി സംസ്ഥാനത്ത് നടത്തിയിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: AP Municipal Election Results 2021 LIVE Updates Jagan Reddy’s YSRCP Close to Clean Sweep