ആന്ധ്ര വിഭജനം: വൈ.എസ്.ആര്‍.സി എം.എല്‍ എമാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
India
ആന്ധ്ര വിഭജനം: വൈ.എസ്.ആര്‍.സി എം.എല്‍ എമാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2014, 1:57 pm

[]ആന്ധ്രപ്രദേശ്: ജനങ്ങളുടെ അഭിപ്രായത്തിനെതിരായി സംസ്ഥാനത്തിന്റെ വിഭജനം സംബന്ധിച്ച നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് കോണ്‍ഗ്രസ്സ് എം.എല്‍എമാര്‍ ഇറങ്ങിപ്പോയി.

ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായത്തെ അവഗണിച്ച് കൊണ്ട് സംസ്ഥാനത്തെ വിഭജിക്കാനുള്ള കേന്ദ്ര നിലപാടിനെതിരെയാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നത്.

വിഭനത്തെക്കുറിച്ച് ജസ്റ്റിസ് ശ്രീ കൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാത്തതിനെതിരെയുമാണ് പ്രതിഷേധമെന്ന് വൈ.ആര്‍.എസ് കോണ്‍ഗ്രസ് നേതാവ് വൈ.എസ് വിജയ പറഞ്ഞു.

വിഭജനത്തിനെതിരെ നിയമസഭ നടപടി കൈകൊള്ളാത്തതിനെതിരെയും അവര്‍ പ്രതിഷേധം അറിയിച്ചു

എ.പി റിഓര്‍ഗനൈസേഷന്‍ ബില്‍ 2013 ല്‍ വസ്തുകളും കാരണങ്ങളും അടങ്ങിയിട്ടില്ലെന്നും പാര്‍ട്ടിയ്ക്ക് ഇത് സംബന്ധിച്ച് സംശയങ്ങളും ആശങ്കകളുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബില്ലിനെതിരെ വോട്ടിങ്ങ് നടത്തണമെന്ന് അവര്‍ നിയമസഭ അധ്യക്ഷന്‍ എന്‍.കിരണ്‍ കുമാര്‍ റെഡ്ഡിയോട് ആവശ്യപ്പെട്ടു

ബിസിനസ്സ് അഡ്‌വൈസറി കമ്മിറ്റിയില്‍ ഇതെല്ലാം ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ചര്‍ച്ചചെയ്യാതെ വോട്ടിങ്ങ് നടത്തുന്നത് ന്യായമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

20 വൈ.എസ്.ആര്‍.സി അംഗങ്ങളാണ് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.