എ.പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
Kerala
എ.പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st October 2017, 12:59 pm

കണ്ണൂര്‍: സി.പി.ഐ.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എ.പി അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അബ്ദുള്ളക്കുട്ടിയുമായി അടുത്തവൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന്  കേരള കൗമുദി ഫ്‌ളാഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ.പി.സി.സി അംഗങ്ങളുടെ അന്തിമ പട്ടികയില്‍ നിന്നും എ.പി അബ്ദുള്ളക്കുട്ടിയെ തഴഞ്ഞത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിടാനൊരുങ്ങുന്നത് എന്നാണ് സൂചന.


Dont Miss എന്തുകൊണ്ട് ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നല്‍കുന്നില്ല; ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും മുസ്‌ലീം സംഘടനകള്‍


എന്നാല്‍ കോണ്‍ഗ്രസ് വിട്ട് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന ചോദ്യത്തിനും രാഷ്ട്രീയം
വിടുമോ എന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ കണ്ണൂരില്‍ നിന്ന് തന്നെ മാറ്റി തലശ്ശേരിയില്‍ മത്സരിച്ചപ്പോഴും പാര്‍ട്ടിയുടെ വിനീത പ്രവര്‍ത്തകനായി താന്‍ അത് സ്വീകരിച്ചിട്ടുണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് എങ്ങോട്ട് പോകുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ലെന്നും  കേരള കൗമുദി ഫ്‌ളാഷ്റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ പൊതു ജീവിതത്തില്‍ ആകെയുണ്ടായ കറുത്ത പൊട്ട് സോളാര്‍ കേസ് മാത്രമാണ്. ഈ സംഭവത്തില്‍ തന്നെ ബോധപൂര്‍വ്വം കുടുക്കിയതാണെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. അതിന് പിന്നിലുള്ള രഹസ്യ അജണ്ടകളാണ് കെ.പി.സി.സി പട്ടിക പ്രഖ്യാപിച്ചതോടെ പുറത്ത് വന്നതെന്നും അദ്ദേഹം അടുപ്പമുള്ളവരോട് വ്യക്തമാക്കിയതായി സൂചനയുണ്ട്.

2009 ലാണ് സി.പി.ഐ.എം വിട്ട് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ എത്തിയത്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് , യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു അബ്ദുള്ളക്കുട്ടി.