| Friday, 22nd April 2022, 2:46 pm

അബ്ദുല്ലക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു.

ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂദല്‍ഹിയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. 2025 മാര്‍ച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉള്‍പ്പെടുത്തിയത്.

തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് ഫൈസി കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റാണ്. കോഴിക്കോട് കാരന്തൂരിലെ മര്‍കസ് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറുമാണ്.

നേരത്തെ കോണ്‍ഗ്രസിലും സി.പി.ഐ.എമ്മിലും പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്ലക്കുട്ടി 2019ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് പദവിയിലെത്തി. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ അബ്ദുല്ലക്കുട്ടി ഉള്‍പ്പെട്ടത്.

Content Highlights: AP Abdullakutty is the Chairman of the National Hajj Committee

We use cookies to give you the best possible experience. Learn more