കോഴിക്കോട് : പൗരത്വഭേദഗതി നിയമത്തിനെതിരെ നിലപാട് എടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ബി.ജെ.പി ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നുപറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.
ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണിത് അതു നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്കുപോകാമെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് മുക്കത്ത് പറഞ്ഞു.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ബി.ജെ.പി സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. സംസ്ഥാനത്തെ മുസ്‌ലിം പള്ളികളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പച്ചയായ രാഷ്ട്രീയമാണ് ഇമാമുമാര്‍ പറയുന്നതെന്നും വി.എസ്. അച്യുതാനന്ദനെപ്പോലെ മുസ്‌ലിം വിരോധമുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ലെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി ഭരിച്ച് സംസ്ഥാനത്തെ വികസനം മുരടിപ്പിച്ചെന്നും ഇതുമാറണമെങ്കില്‍ പുതിയ ഒരു ഭരണം കേരളത്തിലുണ്ടാകണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കുമെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലിമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്നും അവകാശസമിതി യോഗം ചര്‍ച്ച ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവുവാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
DoolNews Video