കൊച്ചി: ‘മാലിക്’ സിനിമയെ പുകഴ്ത്തി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിലാണ് മാലികിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്.
സമീപകാലത്ത് കണ്ട ഉഗ്രന്‍ സിനിമയാണ് മാലികെന്നും സംവിധായകന്‍ മഹേഷ് നാരായണന്റെ പ്രതിഭക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
‘ഫഹദ് ഉണ്ടെങ്കില്‍ ആ സിനിമ സംവിധായകന്റെയും, ഫഹദിന്റെയും സംയുക്ത കലയാണ്. ഫഹദ് തന്റെ സിനിമകളില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാ നടന്‍ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നല്‍കിയ പൊന്നുമോനാണ് ഫഹദ്,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.
ചിത്രത്തില്‍ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ടെന്നും നിമിഷ മുതല്‍ തന്റെ നാട്ടുകാരനായ അമല്‍ വരെ മാലികിലൂടെ മലയാള സിനിമക്ക് ഒരു മുതല്‍ കൂട്ട് തന്നെയാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ജൂലൈ 15നാണ് മാലിക് റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.
ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നാണ് മാലികിനെതിരെ ഉയരുന്ന പ്രധാന ആരോപണം. ബീമാപ്പള്ളി വെടിവെയ്പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമര്‍ശിക്കുന്നു.
ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.
എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മാലിക്ക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രന്‍ ചലച്ചിത്രാവിഷ്‌കാരം. സിനിമ സംവിധാകയന്റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ് നാരായണന്റെ പ്രതിഭക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ട്.
പക്ഷെ ഫഹദ് ഫാസിലിന്റെ സിനിമ കണ്ട് കഴിഞ്ഞാല്‍ നമ്മള് തിരുത്തിപറയണ്ടി വരും. ഫഹദ് ഉണ്ടെങ്കില്‍ ആ സിനിമ സംവിധായന്റെയും, ഫഹദിന്റെയും സംയുക്ത കലയാണ്. ഫഹദ് തന്റെ സിനിമകളില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.
മലയാളസിനിമയ്ക്ക് മഹാ നടന്‍ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നല്‍കിയ പൊന്നുമോനാണ് ഫഹദ്.
ചന്ദനംചാരിയാല്‍ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തില്‍ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിമിഷ മുതല്‍ എന്റെ നാട്ടുകാരന്‍ അമല്‍ വരെ മാലികിലൂടെ മലയാള സിനിമക്ക് ഒരു മുതല്‍ കൂട്ട് തന്നെയാണ്.
മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാന്‍ ആമസോണ്‍ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്ക് പിന്നില്‍ യത്‌നിച്ച കലാകാരമാരെയെല്ലാം അഭിനന്ദിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: AP Abdullakkutty hails Malik Film Fahad Faasil