കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുറഹ്മാന്റെ ഭാര്യ ഷാഹിന ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘രക്തസാക്ഷിയുടെ മകന്‍, നീ അനാഥനാവില്ല. മുസ്‌ലീം ലീഗ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍,ധീര രക്തസാക്ഷി സഖാവ് ഔഫ് അബ്ദുറഹ്മാന്റെ ഭാര്യ ഷാഹിന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു,’ റഹീം ഫേസ്ബുക്കില്‍ എഴുതി.
കഴിഞ്ഞ ഡിംസബറിലാണ് മണ്ടത്തോട് ബാവ നഗര്‍ റോഡിലുണ്ടായ സംഘര്‍ഷത്തില്‍ ഔഫ് അബ്ദുറഹ്മാന്‍ കൊല്ലപ്പെട്ടത്. ഗര്‍ഭിണിയായ
ഭാര്യയെ ചെക്കപ്പിന് ഹോസ്പിറ്റലില്‍ കൊണ്ടു പോകാന്‍ വേണ്ടി വാഹനം എടുക്കാന്‍ പോകുന്ന വഴിക്കായിരന്നു ഔഫിന് വെട്ടേറ്റതെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു.
സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദിനെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. ഇര്‍ഷാദാണ് പ്രതിയെന്ന ഔഫിന്റെ സുഹൃത്ത് ഷുഹൈബിന്റെ മൊഴിയിലാണ് കേസ്. ഷുഹൈബിനും ആക്രമണത്തില്‍ കുത്തേറ്റിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് ഔഫിനെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച മറ്റൊരു സുഹൃത്ത് റിയാസ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക