ലഖ്‌നൗ: സൈനികരുടെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് നടത്തിയ പ്രസ്താവന വിവാദത്തില്‍
ഉത്തര്‍പ്രദേശില്‍ നിന്നും മദ്ധ്യപ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നുമൊക്കെയുള്ള ധാരാളം സൈനികര്‍ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയാകുന്നുണ്ട്. എന്നാല്‍ ഗുജറാത്തില്‍ നിന്നുള്ള ഏതെങ്കിലും ജവാന്‍ രക്തസാക്ഷിയായിട്ടുണ്ടോ? ഇതായിരുന്നു അഖിലേഷിന്റെ ചോദ്യം.
രക്തസാക്ഷികളുടെ പേരുപറഞ്ഞ് ബി.ജെ.പിയും മോദിയും രാഷ്ട്രീയം കളിക്കുകയാണെന്നും വന്ദേമാതരവും ദേശീയതയും അവര്‍ വെറും രാഷ്ട്രീയ ആയുധങ്ങളാക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ദേശീയത എന്നതിന് അവര്‍ കാണുന്ന അര്‍ത്ഥം എന്താണ്. നമ്മളെ ഹിന്ദുക്കളായി പോലും അവര്‍ പരിഗണിച്ചിട്ടില്ല.
Dont Miss കാണാമറയത്തെ ജസ്റ്റിസ് കര്‍ണനെ തേടി പൊലീസ് ആന്ധ്രയിലേക്ക്
അഖിലേഷിന് ഉത്തര്‍പ്രദേശിലെ തോല്‍വിയുടെ ഷോക്ക് മാറിയിട്ടില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് ബി.ജെ.പിയുടെ പരിഹാസം.
സൈനികരുടെ രക്തസാക്ഷിത്വത്തെ മതംകൊണ്ടും ജാതികൊണ്ടും സംസ്ഥാനം കൊണ്ടും അളക്കാനാവില്ല. അഖിലേഷ് യാദവിന്റെ പ്രസ്താവന തികച്ചും അപലപനീയമാണെന്നും ബി.ജെ.പി എം.പി ആര്‍.കെ സിങ് പറഞ്ഞു.