| Thursday, 18th October 2018, 8:31 am

ഹര്‍ത്താലില്‍ വാഹനം തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ഡി. ജി. പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനം തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അഖില ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമാവാനുള്ള സാധ്യത പരിഗണിച്ച് പൊലീസ് കടുത്ത ജാഗ്രതയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ശബരിമലയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Also Read:  ഹിന്ദു ഹെല്‍പ്പ് ലൈന്‍ മുന്‍ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്നു; നിലയ്ക്കലിലേത് ആസൂത്രിത കലാപം – വീഡിയോ

വ്യാഴാഴ്ച്ച രാവിലെ ആറു മുതല്‍ വൈകുന്നോരം ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ച്ച ശബരിമലയില്‍ മാത്രം 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആണ് അക്രമകാരികള്‍ തകര്‍ത്തത്.

കോഴിക്കോട് കുന്ദമംഗലത്തും, മലപ്പുറം ചമ്രവട്ടത്തും ബസ്സുകള്‍ക്ക് നേരെ കല്ലേറ് നടന്നിരുന്നു.രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു. സ്‌കാനിയാ ബസുകളടക്കമുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയേ യാത്ര തുടരൂവെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

We use cookies to give you the best possible experience. Learn more