ഇനി ടൊവിനോ സ്‌ക്വാഡിന്റെ ഊഴം; അന്വേഷിപ്പിന്‍ കണ്ടെത്തും റിലീസ് ഡേറ്റ്
Film News
ഇനി ടൊവിനോ സ്‌ക്വാഡിന്റെ ഊഴം; അന്വേഷിപ്പിന്‍ കണ്ടെത്തും റിലീസ് ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 25, 01:44 pm
Monday, 25th December 2023, 7:14 pm

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജിനു വി. എബ്രാഹമിന്റെതാണ് തിരക്കഥയും സംഭാഷണവും.

ആക്ഷന്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സിദ്ദീഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍
പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.

View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)

പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിക്കുന്ന, ടൊവിനോ ഇതുവരെ അവതരിപ്പിച്ച പോലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഈ ചിത്രം വേറിട്ടൊരു ദൃശ്യാവിഷ്‌ക്കാരമായിരിക്കും സമ്മാനിക്കുക. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷത ചിത്രത്തിനുണ്ട്.

ഛായാഗ്രഹണം: ഗൗതം ശങ്കര്‍, ചിത്രസംയോജനം: സൈജു ശ്രീധര്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, പി.ആര്‍.ഒ: ശബരി.

Content Highlight: Anweshipin Kandethum release date