'അന്വേഷി'ക്ക് ഫണ്ട് സ്വരൂപിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി; കെ. അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി
Kerala News
'അന്വേഷി'ക്ക് ഫണ്ട് സ്വരൂപിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടി; കെ. അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 7:46 am

കോഴിക്കോട്: സ്ത്രീ വിമോചനപ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായി രൂപം കൊണ്ട ‘അന്വേഷി’ക്ക് ഫണ്ട് സ്വരൂപിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ദല്‍ഹി ആസ്ഥാനമായ കമ്പനി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഇത് സംബന്ധിച്ച് കെ.അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഒരു കോടി രൂപ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് സാമൂഹിക സേവനത്തിനുള്ള സംഭാവനയായി പിരിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സര്‍വ്വീസ് ചാര്‍ജായി 3,15,000 രൂപ ഈടാക്കി കബളിപ്പിച്ചെന്നാണ് പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു വര്‍ഷത്തിനകം പണം സംഭാവനയായി ശേഖരിച്ച് നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാലാണ് പരാതി നല്‍കിയത്.

1993ലാണ് അന്വേഷി നിലവില്‍ വരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ