| Thursday, 3rd October 2019, 12:26 pm

വിവിധ ഭാവങ്ങളില്‍ ഫഹദ്; ആകാംക്ഷ വര്‍ധിപ്പിച്ച് ട്രാന്‍സിന്റെ രണ്ടാം പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫഹദ് ഫാസില്‍ നായകനായെത്തുന്ന അന്‍വര്‍ റഷീദ് ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ വീണ്ടും പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ട്രാന്‍സിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് രണ്ട് വര്‍ഷമാവുകയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം തയ്യാറാവുന്നത്.

നവാഗതനായ വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയത്. അന്‍വര്‍ റഷീദ് അഞ്ച് വര്‍ഷത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം അമല്‍ നീരദാണ് എന്ന പ്രത്യേകതയുമുണ്ട്. റസൂര്‍ പൂക്കൂട്ടിയാണ് സൗണ്ട് ഡിസൈന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തില്‍ ഫഹദിന് പുറമെ നസ്രിയ, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more