Advertisement
Entertainment
തുപ്പല്‍ തെറിച്ചാലോയെന്ന് പേടിച്ചാണ് വാ പൊത്തിയതെന്ന് ഞാന്‍; അന്ന് മമ്മൂക്ക ഒരു മറുപടി നല്‍കി: അനുശ്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 14, 05:53 am
Thursday, 14th November 2024, 11:23 am

2019ല്‍ ഉദയ്കൃഷ്ണയുടെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മധുര രാജ. മമ്മൂട്ടി നായകനായ ഈ സിനിമയില്‍ ജഗപതി ബാബു, ജയ്, സിദ്ദിഖ്, നെടുമുടി വേണു, വിജയരാഘവന്‍, സലിംകുമാര്‍, മഹിമ തുടങ്ങിയ വലിയ താരനിരയായിരുന്നു ഒന്നിച്ചത്.

അവര്‍ക്ക് പുറമെ അനുശ്രിയും മധുര രാജയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മധുര രാജയുടെ ഷൂട്ടിങ് സമയത്തെ മമ്മൂട്ടിയോടൊപ്പമുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് അനുശ്രി.

സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് പറയാന്‍ ഒരുപാട് ഡയലോഗ് ഉണ്ടായിരുന്നെന്നും ദൈവത്തെ വിളിച്ചാണ് അതില്‍ അഭിനയിച്ചതെന്നും നടി പറയുന്നു. ഭൂമി പിളര്‍ന്ന് താഴെ പോയിരുന്നെങ്കില്‍ എന്നുവരെ അതിനിടയില്‍ ചിന്തിച്ചിരുന്നെന്നും അനുശ്രി പറഞ്ഞു.

‘മധുരരാജ സിനിമയില്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോള്‍ എനിക്ക് ഘോര ഘോരം ഡയലോഗ് പറയാനുണ്ടായിരുന്നു. ദൈവത്തെ വിളിച്ചാണ് ഞാന്‍ അതില്‍ അഭിനയിച്ചത്. ഭൂമി പിളര്‍ന്ന് താഴെ പോയിരുന്നെങ്കില്‍ എന്നുവരെ ഞാന്‍ അതിനിടയില്‍ ചിന്തിച്ചിരുന്നു.

ആ സിനിമയില്‍ മമ്മൂക്കയെ നോക്കി ‘ഫാ’ എന്നുപറയുന്ന സീനുണ്ട്. അത് റിഹേഴ്സല്‍ ചെയ്യുന്ന സമയത്തൊക്കെ ഞാന്‍ വായ പൊത്തിപിടിച്ചായിരുന്നു പറഞ്ഞിരുന്നത്. അത് കണ്ട് ‘നീ എന്തിനാണ് ഇങ്ങനെ പറയുന്നത്’ എന്ന് മമ്മൂക്ക ചോദിച്ചു.

തുപ്പല്‍ തെറിച്ചാലോയെന്ന് പേടിച്ചിട്ടാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. അത് കേട്ടതും ‘അതൊന്നും നോക്കണ്ട’ എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. ഇപ്പോള്‍ റിഹേഴ്‌സലില്‍ ചെയ്താലെ അത് ഷോട്ടില്‍ ശരിയായി ചെയ്യാല്‍ കഴിയുള്ളുവെന്നും പറഞ്ഞു,’ അനുശ്രി പറയുന്നു.

Content Highlight: Anusree Talks About Mammootty And Madhura Raja Movie