| Sunday, 26th March 2023, 5:10 pm

സംഘി ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞതല്ലേ, എനിക്ക് നെഗറ്റീവ് കമന്റ് വരും; രൂക്ഷ പ്രതികരണവുമായി അനുശ്രീ; ഒടുവില്‍ പ്രാങ്കായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഘി വിളികളെ പറ്റിയുള്ള ചോദ്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അനുശ്രീ. തനിക്ക് നെഗറ്റീവ് കമന്റ് വരുന്ന കണ്ടന്റ് ആണ് ഇതെന്നും അഭിമുഖത്തിനെത്തും മുമ്പ് അത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും അനുശ്രീ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ സംഘി എന്ന് വിളിച്ച് ഒരു വാര്‍ത്ത ഉണ്ടായിരുന്നു എന്ന് അവതാരക പറഞ്ഞപ്പോള്‍ അനുശ്രീയുടെ മുഖഭാവം മാറുകയായിരുന്നു.

‘അത് ചോദിക്കരുതെന്ന് ഞാന്‍ പറഞ്ഞതാണ്. ആ പ്രശ്‌നം ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. എന്നെ കോണ്‍ടാക്റ്റ് ചെയ്ത ആളോട് സംഘി വര്‍ത്തമാനങ്ങള്‍ വേണ്ടെന്ന് പറഞ്ഞതാണ്. അത് പറയാന്‍ താല്‍പര്യമില്ലല്ലോ. പിന്നെ ചോദിക്കുന്നത് എന്തിനാണ്? എനിക്ക് നെഗറ്റീവ് വരുന്ന കാര്യമല്ലേ അത്.

ഇയാളെന്തിനാണ് അത് ചോദിക്കുന്നത്. പ്രൊഡ്യൂസര്‍ ചോദിക്കാന്‍ പറഞ്ഞാലും അത് ചോദിക്കാന്‍ പറ്റില്ലെന്ന് ഇയാളല്ലേ പറയേണ്ടത്. വീണ്ടും നെഗറ്റീവ് കമന്റ് വരുന്ന കാര്യമാണോ ചോദിക്കുന്നത്. എനിക്ക് ഇറിറ്റേറ്റഡാണെന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്,’ അനുശ്രീ പറഞ്ഞു.

അനുശ്രീയുടെ അപ്രതീക്ഷിതമായ പ്രതികരണത്തില്‍ അമ്പരന്ന് ഇരിക്കുന്ന അവതാരകയേയും വീഡിയോയില്‍ കാണാം. ഇതിനടക്ക് പൊട്ടിച്ചിരിച്ചുകൊണ്ട് ഇതൊരു പ്രാങ്കാണെന്ന് അനുശ്രീ പറഞ്ഞു. ‘എനിക്ക് പ്രാങ്കൊന്നും പറ്റില്ല. ആള്‍ക്കാര് ഞാന്‍ ഇങ്ങനെയാണെന്ന് വിചാരിക്കും. ഞാന്‍ ഇങ്ങനെയല്ല കേട്ടോ. ചോദ്യം ചോദിക്കുമ്പോള്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോണമെന്നാണ് എന്നോട് പറഞ്ഞത്,’ അനുശ്രീ പറഞ്ഞു.

കള്ളനും ഭഗവതിയുമാണ് റിലീസിനൊരുങ്ങുന്ന അനുശ്രീയുടെ പുതിയ ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബംഗാളി നടി മോക്ഷ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 31നാണ് റിലീസ് ചെയ്യുന്നത്.

Content Highlight: anusree prank video in an interview

Latest Stories

We use cookies to give you the best possible experience. Learn more