അന്ന് ആ നടന്റെ പേര് ഞാനറിഞ്ഞില്ല, ഇന്ന് എന്റെ നായകൻ: അനുശ്രീ
Entertainment
അന്ന് ആ നടന്റെ പേര് ഞാനറിഞ്ഞില്ല, ഇന്ന് എന്റെ നായകൻ: അനുശ്രീ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th September 2024, 10:30 am

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കഥ ഇന്നുവരെ. നർത്തകി മേതിൽ ദേവികയുടെ അരങ്ങേറ്റ ചിത്രം കൂടിയായ കഥ ഇന്നുവരെയിൽ ബിജു മേനോൻ, ഹക്കിം ഷാ, അനുശ്രീ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കഥ ഇന്നുവരെയിലേക്ക് ഏറ്റവും അവസാനമെത്തിയ ആളാണ് താനെന്നും തന്റെ ഹീറോ ഹക്കിം ഷായാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്നും അനുശ്രീ പറയുന്നു. പ്രണയ വിലാസം തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എന്നാൽ അന്ന് സിനിമ കണ്ടപ്പോൾ ഹക്കിം ഷായുടെ പേര് തനിക്ക് അറിയില്ലായിരുന്നുവെന്നും അനുശ്രീ പറയുന്നു. ഹക്കിമിന്റെ അഭിനയം തനിക്ക് വലിയ ഇഷ്ടമാണെന്നും അനുശ്രീ പറഞ്ഞു.

‘എനിക്ക് തോന്നുന്നത് നിഖിലയൊക്കെ വന്നതിന് ശേഷമാണ് കഥ ഇന്നുവരെയിലേക്ക് ഞാൻ എത്തുന്നത്. ആദ്യത്തെ പോസ്റ്ററൊക്കെ ഇറങ്ങിയതിന് ശേഷമാണ് വിഷ്ണു ചേട്ടൻ എന്നെ വിളിക്കുന്നത്. അന്ന് വിളിച്ചിട്ട് ഒരു പടത്തിന്റെ കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ ഇതാണ് സിനിമയെന്ന് ഞാൻ കരുതിയില്ല.

കാരണം ഓൾറെഡി അവർ എല്ലാം അനൗൺസ് ചെയ്തു കഴിഞ്ഞല്ലോ. ഞാൻ കരുതിയത് ഇതിന് ശേഷമുള്ള വേറെയേതോ സിനിമയാണ് എന്നാണ്. വേറെയാരൊക്കെയാണ് അഭിനയിക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് ഹക്കീമിനെ കുറിച്ച് പറയുന്നത്.

പ്രണയ വിലാസം ഞാൻ കണ്ടിട്ടുണ്ടെങ്കിലും പക്ഷെ ഹക്കീമിന്റെ പേരെനിക്ക് ആ സമയത്ത് അറിയില്ല. പ്രണയ വിലാസത്തിലെ ഈ കഥാപാത്രം ചെയ്ത ആളാണ് തന്റെ ഹീറോയെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, അയ്യോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് അതെന്നായിരുന്നു.

കാരണം പ്രണയ വിലാസം ഞാൻ ഈയിടക്കാണ് കണ്ടത്. അപ്പോൾ അതോർത്തിരിക്കാൻ കാരണം അതിൽ മരിച്ചു പോവുന്ന കഥാപാത്രത്തിന്റെ പേര് അനുശ്രീയെന്നാണ്.

അതുകൊണ്ടും എനിക്കോർമയുണ്ട്. നല്ല നടനാണ്. നല്ല അഭിനയമാണ് എന്നൊക്കെയാണ് ഞാൻ പറഞ്ഞത്,’അനുശ്രീ പറഞ്ഞു.

 

Content Highlight: Anusree About Hakkim Sha And Kadha Innuvara Movie