indian cinema
ഒ.ടി.ടി റിലീസിന് ഒരുങ്ങി അനുഷ്‌ക ഷെട്ടിയുടെ 'നിശ്ശബ്ദ'വും; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Sep 18, 05:57 pm
Friday, 18th September 2020, 11:27 pm

കൊച്ചി: ഒ.ടി.ടി റിലീസിന് ഒരുങ്ങി അനുഷ്‌ക ഷെട്ടിയുടെ ‘നിശ്ശബ്ദ’വും ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘നിശ്ശബ്ദം’.

ബാഗമതിക്ക് ശേഷം പുറത്തിറങ്ങുന്ന അനുഷ്‌കയുടെ ഹൊറര്‍ ചിത്രമാണിതെന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. കാഴ്ചവൈകല്യമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായിട്ടാണ് മാധവന്‍ ചിത്രത്തില്‍ എത്തുന്നത്.

സാക്ഷി എന്ന മൂകയായ ചിത്രകാരിയായാണ് അനുഷ്‌കയെത്തുന്നത്.ഒരു പ്രേതഭവനത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളായ കില്‍ ബില്‍, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ നടന്‍ മൈക്കല്‍ മാഡ്സണും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

അഞ്ജലി, ശാലിനി പാണ്ഡെ, സുബ്ബരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Anushka Shetty and Madhavan’s film Nishabdham to release on Amazon Prime Video