'ഉപദേശം' മൊബൈലില്‍ പകര്‍ത്തി അപമാനിച്ചതിന് അനുഷ്‌കയ്ക്കും വിരാട് കോഹ്‌ലിയ്ക്കുമെതിരെ നോട്ടീസ്
national news
'ഉപദേശം' മൊബൈലില്‍ പകര്‍ത്തി അപമാനിച്ചതിന് അനുഷ്‌കയ്ക്കും വിരാട് കോഹ്‌ലിയ്ക്കുമെതിരെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd June 2018, 9:23 pm

മുംബൈ: കാറിലിരുന്ന് കൊണ്ട് റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞയാളെ അനുഷ്‌ക ഉപദേശിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലിട്ടതിന് ഇരുവര്‍ക്കുമെതിരെ യുവാവ് നോട്ടീസയച്ചു. അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് അര്‍ഹാന്‍ സിങ്ങ് എന്ന യുവാവ് വക്കീല്‍ നോട്ടീസയച്ചത്.

കാറിന്റെ ഗ്ലാസ് താഴ്ത്തി “ഇതു ശരിയല്ല, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇങ്ങനെ വലിച്ചെറിയരുത്, പകരം ചവറ്റുകുട്ട ഉപയോഗിക്കണം” എന്ന് അനുഷ്‌ക പറയുന്ന വീഡിയോ കോഹ്‌ലി ഇന്‍സ്റ്റഗ്രാമിലിടുകയായിരുന്നു.

9 മില്ല്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. ഷാറൂഖ് ഖാന്‍, മാധുരി ദീക്ഷിത്, ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ബോളിവുഡില്‍ അഭിനയിച്ചിട്ടുള്ളയാളാണ് അര്‍ഹാനെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഒരല്‍പം മാന്യതയും മര്യാദയും നിങ്ങളുടെ വാക്കുകളിലുണ്ടായിരുന്നെങ്കില്‍ അനുഷ്‌കയുടെയും കോഹ്ലിയുടെയും താരമൂല്യം കുറഞ്ഞു പോകുമായിരുന്നോയെന്ന് അര്‍ഹാന്‍ തിരിച്ചു ചോദിച്ചിരുന്നു.