Entertainment news
എന്നെ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ധൈര്യശാലിയാക്കുകയാണ് ഇവള്‍; മകള്‍ക്കൊപ്പം ദുര്‍ഗാഷ്ടമി ആഘോഷിച്ച് അനുഷ്‌ക ശര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 14, 11:30 am
Thursday, 14th October 2021, 5:00 pm

ഇന്ത്യയൊന്നാകെ ആഘോഷിക്കപ്പെട്ട യഥാര്‍ത്ഥ ജീവിതത്തിലെ താരജോടിയാണ് വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മയുടേത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിയ്ക്കും ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയും സമൂഹമാധ്യമങ്ങളിലും സജീവമാണ്.

ഈ വര്‍ഷമാദ്യം ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചിരുന്നു. എന്നാല്‍ വാമിക എന്ന് പേരിട്ട മകളുടെ ചിത്രങ്ങള്‍ ദമ്പതികള്‍ അധികം പങ്കുവെയ്ക്കാറില്ല.

മകളുടെ മുഖം മാധ്യമങ്ങളില്‍ പ്രത്യക്ഷമാക്കില്ലെന്ന് കോഹ്‌ലിയും അനുഷ്‌കയും നേരത്തേ വ്യക്തമാക്കിയിരുന്നു. എങ്കിലും മകളുടെ മുഖം കാണാത്ത രീതിയില്‍ മകളുമൊത്തുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെയ്ക്കാറുണ്ട്.

View this post on Instagram

A post shared by AnushkaSharma1588 (@anushkasharma)

അത്തരത്തില്‍ അനുഷ്‌ക പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പം നല്‍കിയ കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദുര്‍ഗാഷ്ടമി ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റഗ്രാമിലാണ് അനുഷ്‌ക ചിത്രം പങ്കുവെച്ചത്.

”ഓരോ ദിവസം കഴിയുന്തോറും എന്നെ കൂടുതല്‍ ബുദ്ധിശാലിയും ധൈര്യശാലിയുമാക്കി മാറ്റുന്നു. ദേവിയുടെ ശക്തി എന്നും നിനക്ക് നിന്നില്‍ കണ്ടെത്താന്‍ കഴിയട്ടെ വാമികാ. അഷ്ടമി ആശംസകള്‍,” എന്നായിരുന്നു അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

 

സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ സ്‌നേഹമറിയിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

2017ലാണ് അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും വിവാഹിതരാകുന്നത്. ഈ വര്‍ഷം ഫെബ്രുവരി 11നായിരുന്നു മകള്‍ വാമിക ജനിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Anushka Sharma shares a picture with daughter Vamika