ദീപികയ്ക്ക് അഭിനന്ദനവുമായി അനുഷ്‌കാ ശര്‍മ്മ
Movie Day
ദീപികയ്ക്ക് അഭിനന്ദനവുമായി അനുഷ്‌കാ ശര്‍മ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th July 2012, 2:21 pm

ബോളീവുഡ് നായികമാരുടെ ഈഗോയും തമ്മില്‍ത്തല്ലുമൊക്കെയാണ് സ്ഥിരമായി കേള്‍ക്കാറുള്ളത്. കേട്ടത് മിക്കവാറും സത്യമാകാറുമാണ് പതിവ്. ആര്‍ക്കും പരസ്പരം കണ്ടുകൂടായെന്നത് മാത്രമല്ല തരം കിട്ടിയാല്‍ പാരവെപ്പാണ് അഭിനയം കഴിഞ്ഞാല്‍ ഇവരുടെ രണ്ടാമത്തെ പണിയുമെന്നാണ് പൊതുവെയുള്ള സംസാരം.[]

അപ്പോഴതാ സഹപ്രവര്‍ത്തകയുടെ പ്രകടനത്തിന് അഭിനന്ദനവുമായി ഒരു ബോളീവുഡ് നടി എത്തിയിരിക്കുന്നു! അനുഷ്‌കാ ശര്‍മ്മയാണ് കഥയിലെ നായിക. കോക്ക്‌ടെയിലെ ദീപികയുടെ ഗംഭീര പ്രകടനം കണ്ട് മനം നിറഞ്ഞ അനുഷ്‌ക ദീപികയെ നേരിട്ട് അഭിനന്ദിച്ചെന്നാണ് അറിയുന്നത്. തനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞ ആളാണ്‌ അനുഷ്‌ക എന്നുകൂടി ഇവിടെ ഓര്‍ക്കേണ്ടതാണ്.

തനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞ ആളുകൂടിയാണ് അനുഷ്‌ക

രണ്ടുപേരും ബോളിവുഡ് കിങ് ഷാരൂഖ് ഖാന്റെ സിനിമയിലൂടെയാണ്  അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീടുള്ള കാര്യങ്ങളിലൊന്നും തന്നെ  തമ്മില്‍ യാതൊരു പൊരുത്തവുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, അയന്‍ മുഖര്‍ജിയുടെ “യെഹ് ജവാനി ഹെ ദിവാനി” എന്ന സിനിമയില്‍ തന്നെ മാറ്റി ദീപികയെ കാസ്റ്റ് ചെയ്തത് വരെ അനുഷ്‌കയെ ചൊടുപ്പിച്ചില്ലെന്ന് അറിയുമ്പോഴാണ് അനുഷ്‌കയുടെ “വലിയ മനസ്സ്” വ്യക്തമാകുക.

ബോളിവുഡിലെ മറ്റ് നടികള്‍ അനുഷ്‌കയെ കണ്ട് പഠിച്ചില്ലെങ്കിലും കുറഞ്ഞത് ദീപികയെങ്കിലും പഠിച്ചാല്‍ മതിയെന്നാണത്രെ ഇപ്പോള്‍ അസൂയക്കാര്‍ പറഞ്ഞു നടക്കുന്നത്. ഇനി ഇതൊക്കെ കേട്ട് ദീപികയ്ക്ക് അനുഷ്‌കയോട് കുശുമ്പ് തോന്നാതിരുന്നാല്‍  മതിയെന്ന് പറയുന്നവരും കുറവല്ല.