Advertisement
D Movies
'എത്ര മനോഹരമായ സിനിമ, ബ്രില്യന്റ് കാസ്റ്റിംഗ്', കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ച് അനുഷ്‌ക ശര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 13, 06:58 am
Thursday, 13th August 2020, 12:28 pm

മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. ചിത്രം വളരെ മനോഹരമാണെന്നും ഒപ്പം മനോഹരമായ സംവിധാനവും ബ്രില്യന്റ് കാസ്റ്റിംഗും ആണെന്നാണ് അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ കുറിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ സംവിധായകന്‍ മധു സി. നാരായണനെ അനുഷ്‌ക സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്.

കുമ്പളങ്ങി നൈറ്റ്‌സ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയതിനു ശേഷമാണ് ചിത്രം ദേശീയ തലത്തില്‍ പ്രശംസകള്‍ ഏറ്റു വാങ്ങുന്നത്. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്ന് എഴുതി മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്നാ ബെന്‍, ഷെയിന്‍ നിഗം, ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ്- നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരടങ്ങിയ സംഘമാണ് കുമ്പളങ്ങി നൈറ്റ്സ് നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ