പ്രഭാസിനെ വിവാഹം കഴിക്കുമോയെന്ന് ആരാധിക; കിടിലന്‍ മറുപടിയുമായി അനുഷ്‌ക ഷെട്ടി; വീഡിയോ
Tollywood
പ്രഭാസിനെ വിവാഹം കഴിക്കുമോയെന്ന് ആരാധിക; കിടിലന്‍ മറുപടിയുമായി അനുഷ്‌ക ഷെട്ടി; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st January 2018, 11:34 am

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടംപിടിച്ച ചിത്രമായിരുന്നു രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങി റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രം താരങ്ങളുടെ കരിയറിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിലെ നായികാ നായകന്മാരെക്കുറിച്ചുള്ള ഗോസിപ്പുകളും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും തുടങ്ങി നിരവധി വാര്‍ത്തകളായിരുന്നു ഇത്തരത്തില്‍ പുറത്ത വന്നിരുന്നത്. പ്രണയ വാര്‍ത്തകളോട് പലപ്പോഴായി പ്രതികരിച്ചിട്ടുള്ള താരങ്ങള്‍ തങ്ങള്‍ സുഹൃത്തുക്കളാണെന്ന് പല തവണ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ഏറ്റവും ഒടുവില്‍ ഇത്തരത്തിലൊരു ചോദ്യത്തിന് അനുഷ്‌ക നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ചാറ്റ് ഷോയ്ക്കിടെയായിരുന്നു അനുഷ്‌കയെ തേടി വീണ്ടും ഈ ചോദ്യമെത്തുന്നത്. ഒരു ആരാധികയ്ക്ക് ചോദിക്കാനുള്ളത് എന്ന ആമുഖത്തോടെയായിരുന്നു അവതാരിക അനുഷ്‌കോയ് ചോദ്യം പങ്കുവെച്ചത്.

എന്നാല്‍ ചോദ്യത്തിനു പകരം “ദയവായി പ്രഭാസിനെ വിവാഹം കഴിക്കൂ” എന്നായിരുന്നു ആരാധികയ്ക്ക പറയാനുണ്ടായിരുന്നത്. ചോദ്യത്തിനു പിന്നാലെ മറുപടി പറഞ്ഞ താരം “എന്റെ വ്യക്തിപരമായ കാര്യത്തിനുവേണ്ടി നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റിവച്ചതിനു നന്ദി” എന്ന മറുപടിയായിരുന്നു നല്‍കിത്.

“ദേവസേനയും ബാഹുബലിയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. ഏതൊരു സ്ത്രീയും തന്റെ ജീവിതത്തില്‍ ബാഹുബലിയെ പോലൊരു പുരുഷനെ ആഗ്രഹിക്കും, ഏതൊരു പുരുഷനും അയാളുടെ ജീവിത്തില്‍ ദേവസേനയെ പോലൊരു സ്ത്രീയെയും ആഗ്രഹിക്കും. എനിക്കറിയാം. പക്ഷെ അതു കഥാപാത്രങ്ങളാണ്. ആ രസതന്ത്രം നമുക്ക് സ്‌ക്രീനില്‍ തന്നെ വിട്ടുകൊടുക്കാം” അനുഷ്‌ക പറഞ്ഞു.

നേരത്തെ അനുഷ്‌ക നായികയായ ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ പ്രഭാസ് മുഖം മറച്ച് എത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അനുഷ്‌കയെ കാണാനാണ് എത്തിയത് എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍.