| Tuesday, 27th August 2024, 1:25 pm

ശേഖര വര്‍മ രാജാവായി നിവിന്‍ പോളി; ഇഷ്‌ക്കിന് ശേഷം അനുരാജ് മനോഹര്‍ ചിത്രമെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇഷ്‌ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാജ് മനോഹര്‍. ടൊവിനോ നായകനായ നരിവേട്ട എന്ന സിനിമയും സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശേഖര വര്‍മ രാജാവ്’.

2021ലാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് ശേഖര വര്‍മ രാജാവിന്റെ ഒരു ടൈറ്റില്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ അന്ന് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ നിവിന്‍ പോളി നായകനായ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. രഞ്ജിത്താണ്. സോഷ്യല്‍ സറ്റയര്‍ വിഭാഗത്തിലുള്ള സിനിമയാണ് ഇത്.

തിങ്കളാഴ്ച്ച കളമശ്ശേരിയില്‍ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാംഗമായ ശേഖര വര്‍മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ചിത്രം വലിയ കാന്‍വാസിലാണ് അനുരാജ് മനോഹര്‍ ഒരുക്കുന്നത്.

അന്‍സര്‍ ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റര്‍- കിരണ്‍ ദാസ്. ദിലീപ് ആര്‍. നാഥ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. വസ്ത്രാലങ്കാരം- മെല്‍വി ജെ., ചന്ദ്രകാന്ത്, മേക്കപ്പ്- അമല്‍ സി. ചന്ദ്രന്‍, ചീഫ് അസോസിയേറ്റ്- രതീഷ് രാജന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്യാം ലാല്‍, പി.ആര്‍.ഒ.- സതീഷ് എരിയാളത്ത്, ഡിസൈന്‍- യെല്ലോ ടൂത്ത്.

Content Highlight: Anuraj Manohar And Nivin Pauly’s New Film Shekhara Varma Rajavu Shooting Started

Latest Stories

We use cookies to give you the best possible experience. Learn more