2021 ഡിസംബര്‍ മുതല്‍ 110 യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകള്‍ ബ്ലോക്ക് ചെയ്തു: അനുരാഗ് താക്കൂര്‍
national news
2021 ഡിസംബര്‍ മുതല്‍ 110 യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകള്‍ ബ്ലോക്ക് ചെയ്തു: അനുരാഗ് താക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2023, 11:59 pm

ന്യൂദല്‍ഹി: 2021 ഡിസംബര്‍ മുതല്‍ 110 യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും 248 യു.ആര്‍.എല്ലുകളും ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂര്‍.

രജ്യത്തിന്റെ പരമാധികാരത്തിന് എതിരായ ഉള്ളടക്കം പ്രചരിപ്പിച്ചതിനാണ് ഈ ചാനലുകള്‍ നിരോധിച്ചതെന്നും മന്ത്രി അറിയിച്ചു. 2000ലെ ഐ.ടി ആക്ടിന്റെ 69 (എ) പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ് 1,160ലധികം വ്യാജ വാര്‍ത്തകള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ തേടി കോണ്‍ഗ്രസ് അംഗം പ്രദ്യുത് ബൊര്‍ദോലോയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനുരാഗ് താക്കൂര്‍.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(പ്രിവന്‍ഷന്‍) ഭേദഗതി നിയമം(യു.എ.പി.എ), ഇന്ത്യന്‍ പീനല്‍ കോഡ്, മറ്റ് ശിക്ഷാ നിയമങ്ങള്‍ എന്നിവ പ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരുടെ വിശദാംശങ്ങളാണ് പ്രദ്യുത് ബൊര്‍ദോലോ ചോദിച്ചത്.

എന്നാല്‍ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ
(എന്‍.സി.ആര്‍.ബി) മാധ്യമപ്രവര്‍ത്തകരുടെ പ്രത്യേക വിവരങ്ങള്‍ പ്രത്യേകമായി സൂക്ഷിച്ചിട്ടില്ലെന്നും മന്ത്രി ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.