മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. ഈ പുതിയ കങ്കണയെ തനിക്കറിയില്ലെന്നാണ് അദ്ദേഹം കങ്കണയുടെ ഒരു അഭിമുഖത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.
‘ ഞാന്‍ നേരത്തെ കങ്കണയുടെ നല്ല സുഹൃത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പുതിയ കങ്കണയെ എനിക്ക് പരിചയമേ ഇല്ല’. എന്നാണ് അദ്ദേഹം പറഞ്ഞത്.
കങ്കണ റണൗത്തിന്റെ ചിത്രമായ മണികര്‍ണികയുടെ റിലീസിനോടനുബന്ധമായി നടന്ന ഒരു അഭിമുഖമാണ് അദ്ദേഹം പങ്കുവെച്ചത്. പേടിപ്പെടുത്തുന്ന അഭിമുഖമെന്നാണ് ഇതിനെ അനുരാഗ് കശ്യപ് വിശേഷിപ്പിച്ചത്.
തപ്സി പന്നുവിനെയും സ്വര ഭാസ്‌കറിനെയും കുറിച്ച് നടി കങ്കണ റണൗത്ത് റിപ്ലബിക് ടിവിയോട് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇരുവരും കരണ്‍ ജോഹറുള്‍പ്പെടെയുള്ള വന്‍കിട നിര്‍മാതാക്കളെ പിന്തുണക്കുകയാണെന്നും ഇവര്‍ കാരണമാണ് ഇരു നടികളും ബി ഗ്രേഡ് നടിമാരായിരിക്കുന്നതെന്നും അവര്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ഔട്ട് സൈഡേര്‍സ് ആണെന്നും കങ്കണ പറഞ്ഞിരുന്നു (നീഡി ഔട്ട് സൈഡേര്‍സ്) കങ്കണയുടെ പരാമര്‍ശത്തില്‍ സ്വര ഭാസ്‌കറും തപ്‌സി പന്നുവും രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ