ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: രാജ്യത്ത് അഭയാര്‍ത്ഥികള്‍ക്കായുള്ള കരുതല്‍ തടങ്കലുകള്‍ ഇല്ലെന്ന മോദിയുടെ വാദത്തിന് പിന്നാലെ മോദിയെ അര്‍ബന്‍ നാസിയെന്ന് വിളിച്ച് അനുരാഗ് കശ്യപ്.
രാജ്യത്ത് തടവറകള്‍ ഇല്ലെന്നും ഒരു മുസ്ലീമിനെ പോലും തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മോദിയെ അര്‍ബന്‍ നാസിയെന്ന് വിളിച്ച് അനുരാഗ് കശ്യപ് രംഗത്തെത്തിയത്.
ചില അര്‍ബന്‍ നക്സലുകളും കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് മുസ്ലീങ്ങളെ തടവറകളിലേക്കാക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വിദ്യാഭ്യാസത്തെ വിലമതിക്കണം. പൗരത്വ ഭേദഗതി ബില്ലെങ്കിലും വായിക്കണം എന്നായിരുന്നു മോദി പറഞ്ഞത്.
മോദി അര്‍ബന്‍ നാസിയാണെന്നും തടവറകള്ക്കുള്ള തെളിവുകളിതാ എന്നും കാണിച്ച് അനുരാഗ് കശ്യപ് വീണ്ടും ട്വീറ്റ് ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദേശീയ പൗരത്വ നിയമത്തിനെതിരെ തുടക്കം മുതലേ ശക്തമായ നിലപാടെടുത്തയാളാണ് അനുരാഗ് കശ്യപ്. അതിനെ തുടര്‍ന്ന് അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്സിനെ മനഃപൂര്‍വ്വം ട്വിറ്റര്‍ പിന്‍വലിച്ച കാര്യം അനുരാഗ് കശ്യപ് തന്നെ വെളിപ്പെടുത്തിയിരുന്നു.